ഇരുമ്പ് പൈപ്പ് കയറ്റിയ പിക്കപ്പ് ലോറിയില്‍ ഓട്ടോയിടിച്ച് രണ്ടുപേര്‍ക്ക് പരിക്ക്
കോഴിക്കോട്: ഇരുമ്പ് പൈപ്പ് കയറ്റിയ പിക്കപ്പ് ലോറിയില്‍ ഓട്ടോയിടിച്ച് രണ്ടുപേര്‍ക്ക് പരിക്കേറ്റു. പുറമേരി സ്വദേശിയായ ഓട്ടോ ഡ്രൈവര്‍ ബാബു, കക്കംവെള്ളി സ്വദേശിനിയായ വീട്ടമ്മയ്ക്കുമാണ് പരിക്കേറ്റത്. ഓട്ടോയുടെ മുന്‍ഭാഗം പൂര്‍ണ്ണമായി തകര്‍ന്നു. ലോറി അശ്രദ്ധമായി റോഡിലിറക്കിയതാണ് അപകടത്തിന് കാരണം.
നാദാപുരം - വടകര സംസ്ഥാന പാതയില്‍ പുറമേരിയിലാണ് അപകടം ഉണ്ടായത്. സംസ്ഥാന പാതയില്‍ നിന്നും വീട്ടിലേക്ക് പൈപ്പുമായി കയറുന്നതിനിടെ വീട്ടില്‍ നിന്നും മറ്റൊരു വാഹനം റോഡിലേക്ക് ഇറക്കാന്‍ പിക്കപ്പ് ലോറി പിറകോട്ട് എടുക്കുകയായിരുന്നു. ഇതിനിടയിലാണ് റോഡിലൂടെ എത്തിയ ഓട്ടോറിക്ഷ പിക്കപ്പിലെ ഇരുമ്പ് കമ്പിയില്‍ ചെന്നിടിച്ചത്.
പരിക്കേറ്റ ഡ്രൈവറെയും യാത്രക്കാരിയേയും നാദാപുരം ഗവ താലൂക് ആശുപത്രിയിലും വടകര ആശുപത്രിയിലും പ്രവേശിപ്പിച്ചു. ഓട്ടോ ഡ്രൈവറുടെ തലയ്ക്കാണ് പരിക്കേറ്റത്.