ഫേസ്ബുക്കിലൂടെ പരിചയപ്പെട്ട യുവതിയെ പീഡിപ്പിച്ചു; ദൃശ്യങ്ങൾ സുഹൃത്തുക്കള്‍ക്ക് അയച്ചു നല്‍കി; കണ്ണൂര്‍ സ്വദേശിയെ പൊക്കി പോലീസ്
കോഴിക്കോട്: ഫേസ്ബുക്ക് വഴി പരിചയപ്പെട്ട ഇടുക്കി സ്വദേശിനിയായ യുവതിയെ കോഴിക്കോട്ടെ ഹോട്ടലിൽ വെച്ച് പീഡിപ്പിക്കുകയും നഗ്നദൃശ്യങ്ങൾ പകർത്തി ഭീഷണിപ്പെടുത്തി വീണ്ടും ലൈംഗികമായി പീഡിപ്പിക്കുകയും ചെയ്ത കേസിൽ കണ്ണൂർ സ്വദേശി അറസ്റ്റിൽ. കക്കയങ്ങാട് സുജന നിവാസിൽ സജീഷ് (32) ആണ് കോഴിക്കോട് കസബ പോലീസിന്റെ പിടിയിലായത്.
2021 ഏപ്രിലിൽ മലപ്പുറം പരപ്പനങ്ങാടിയിൽ ജോലി ചെയ്തിരുന്ന യുവതിയെ ഇയാൾ കോഴിക്കോട്ടേക്ക് വിളിച്ചുവരുത്തി പുതിയ ബസ് സ്റ്റാൻഡിന് സമീപത്തെ ഹോട്ടലിൽ വെച്ച് പീഡിപ്പിച്ചുവെന്നാണ് പോലീസിന് ലഭിച്ച പരാതി.
യുവതിയുടെ നഗ്നദൃശ്യങ്ങൾ പകർത്തിയ പ്രതി ഇത് സുഹൃത്തുക്കൾക്ക് അയച്ചുനൽക്കുമെന്ന് ഭീഷണിപ്പെടുത്തി 2023-ൽ വീണ്ടും യുവതിയെ പീഡിപ്പിച്ചു. യുവതിയുടെ വിവാഹാലോചനകൾ ഈ ദൃശ്യങ്ങൾ കാണിച്ച് മുടക്കിയതായും പ്രതി സമൂഹമാധ്യമങ്ങൾ വഴി സുഹൃത്തുക്കൾക്ക് അയച്ചുനൽകിയതായും പരാതിയിൽ പറയുന്നു.