വിമാനം ഉയര്‍ന്നുപൊങ്ങുന്നതിനിടെ കുഴഞ്ഞുവീണു; മലയാളി യുവാവിന് ദാരുണാന്ത്യം

Update: 2026-02-25 08:05 GMT

കൊച്ചി: വിമാന യാത്രയ്ക്കിടെ കുഴഞ്ഞുവീണ മലയാളി യുവാവിന് ദാരുണാന്ത്യം. പറവൂര്‍ പുത്തന്‍വേലിക്കര തുരുത്തൂര്‍ ഒളാട്ട് പുറത്ത് മെബിന്‍ ടോമിയാണ് (24) മരിച്ചത്. സ്ലൊവീനിയയില്‍ ജോലി ചെയ്തിരുന്ന മെബിന്‍ അവധിക്ക് നാട്ടിലെത്തി തിരികെ മടങ്ങുന്നതിനിടെയാണ് സംഭവം. തിങ്കളാഴ്ച ഒമാനിലെ വിമാനത്താവളത്തില്‍ നിന്ന് വിമാനം ഉയര്‍ന്ന് പൊങ്ങുന്നതിനിടെ മെബിന് ഹൃദയാഘാതം സംഭവിക്കുകയായിരുന്നു. തുടര്‍ന്ന് വിമാനം അടിയന്തരമായി തിരിച്ചിറക്കി ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും ജീവന്‍ രക്ഷിക്കാന്‍ കഴിഞ്ഞില്ല.

Similar News