പത്താം ക്ലാസുകാരി മരിച്ച സംഭവം; ദേവികയ്ക്ക് അപസ്മാരം; ഏറെ ബുദ്ധിമുട്ടിയിരുന്നു; അച്ഛന് പിന്നാലെ മകളുടെ മരണം; അന്വേഷണം ആരംഭിച്ച് പോലീസ്

Update: 2025-09-17 00:37 GMT

കാസര്‍കോട്: ബന്തടുക്കയില്‍ പത്താം ക്ലാസുകാരി സാരിയില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തിന്റെ ഞെട്ടലിലാണ് നാട്ടുക്കാരും ബന്ധുക്കളും. അച്ഛന്‍ മരിച്ചതുപോലെ തന്നെയാണ് ദേവികയും മരിച്ചതെന്ന് ബന്ധുക്കള്‍ പറയുന്നു. കുണ്ടംകുഴി ഗവ. ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ വിദ്യാര്‍ഥിനി ദേവിക (16)യാണ് മരിച്ചത്. ഇന്നലെ രാവിലെ വീട്ടിനുള്ളില്‍ സഹോദരന്‍ കണ്ണനാണ് മൃതദേഹം കണ്ടെത്തിയത്.

ആറുവര്‍ഷം മുന്‍പ് ദേവികയുടെ അച്ഛന്‍ സതീശന്‍ ആത്മഹത്യ ചെയ്തിരുന്നു. തുടര്‍ന്ന് അമ്മ സവിത, സഹോദരന്‍ കണ്ണന്‍, വല്യമ്മ എന്നിവരോടൊപ്പം ഉന്തത്തടുക്കയിലെ വീട്ടിലാണ് ദേവിക താമസിച്ചിരുന്നത്. പിന്നീട് സവിത വീണ്ടും വിവാഹിതയായി. ഇപ്പോള്‍ ബന്തടുക്ക ഗ്രാമീണ ബാങ്കിനടുത്ത് ചെറിയ തട്ടുകട നടത്തി വരികയാണ്.

ദേവിക അപസ്മാരത്തിന് സ്ഥിരമായി മരുന്ന് കഴിച്ചിരുന്നതായും രോഗബാധ മൂലം ഏറെ ബുദ്ധിമുട്ടിയിരുന്നുവെന്നും ബന്ധുക്കള്‍ പറഞ്ഞു. സാമൂഹിക പ്രവര്‍ത്തനങ്ങളിലും സമൂഹമാധ്യമങ്ങളിലും സജീവമായിരുന്ന ദേവിക ബാലസംഘം ബന്തടുക്ക വില്ലേജ് പ്രസിഡന്റുമായിരുന്നു.

സംഭവസ്ഥലത്തെത്തി പൊലീസ് പരിശോധന നടത്തി. ദേവികയുടെ ഫോണ്‍ ഉള്‍പ്പെടെ വിശദമായി പരിശോധിക്കുമെന്ന് പൊലീസ് അറിയിച്ചു. മൃതദേഹം പരിയാരം മെഡിക്കല്‍ കോളജില്‍ പോസ്റ്റ്മോര്‍ട്ടത്തിന് ശേഷം ബന്ധുക്കള്‍ക്ക് കൈമാറി.

Tags:    

Similar News