മഹിളാ കോണ്‍ഗ്രസ് നേതാവ് ആര്‍ രശ്മി ബിജെപിയില്‍; അംഗത്വം നല്‍കി രാജീവ് ചന്ദ്രശേഖര്‍

Update: 2026-02-21 08:39 GMT

തിരുവനന്തപുരം: മഹിളാ കോണ്‍ഗ്രസ് നേതാവ് ആര്‍ രശ്മി ബിജെപിയില്‍ ചേര്‍ന്നു. ബിജെപി സംസ്ഥാന അധ്യക്ഷന്‍ രാജീവ് ചന്ദ്രശേഖരില്‍ നിന്നാണ് രശ്മി അംഗത്വം സ്വീകരിച്ചത്. മാരാര്‍ജി ഭവനില്‍ നടന്ന ചടങ്ങില്‍ ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി അഡ്വ. എസ് സുരേഷ്, കൊല്ലം ഈസ്റ്റ് ജില്ലാ അധ്യക്ഷ രാജി പ്രസാദ്, എന്‍ഡിഎ വൈസ് ചെയര്‍മാന്‍ എ എന്‍ രാധാകൃഷ്ണന്‍ എന്നിവര്‍ ചടങ്ങില്‍ പങ്കെടുത്തു.

ബിജെപിയിലേക്ക് കടന്നുവന്നതില്‍ സന്തോഷമെന്നും കോണ്‍ഗ്രസ് നല്‍കിയ സ്‌നേഹവും വാത്സല്യവും നന്ദിയോടെ സ്മരിക്കുന്നുവെന്നും രശ്മി പറഞ്ഞു. 2021ല്‍ കൊട്ടാരക്കരയില്‍ യുഡിഎഫ് സ്ഥാനാര്‍ഥിയായിരുന്നു.

Similar News