അംഗന്‍വാടി ജീവനക്കാരിയെ ആക്രമിച്ച് മാല കവര്‍ന്ന കേസ്; കാസര്‍കോട് സ്വദേശിയായ പ്രതി അറസ്റ്റില്‍; നിരവധി കേസുകളില്‍ പ്രതി
Update: 2025-09-17 00:17 GMT
കാസര്‍കോട്: അംഗന്‍വാടി ജീവനക്കാരിയെ അടിച്ച് വീഴ്ത്തി സ്വര്‍ണ്ണ മാല കവര്‍ന്ന സംഭവത്തില്‍ പ്രതി പൊലീസ് പിടിയിലായി. കീഴൂര്‍ ചന്ദ്രഗിരി സ്വദേശി മുഹമ്മദ് ഷംനാസ് ആണ് അറസ്റ്റിലായത്.
കോഴിക്കോട് ഇരിങ്ങണ്ണൂരിലാണ് സംഭവം നടന്നത്. കഴിഞ്ഞ ജൂലൈയില്‍ കുമ്മങ്കോട് സ്വദേശിനി ഉഷയുടെ കഴുത്തില്‍ ഉണ്ടായിരുന്ന മൂന്നര പവന്‍ മാലയാണ് പ്രതി കവര്‍ന്നത്. ആക്രമണത്തില്‍ ഉഷയ്ക്ക് പരിക്കേല്‍ക്കുകയും ചെയ്തിരുന്നു.
കാസര്‍കോട്, കണ്ണൂര്‍ ജില്ലകളിലായി ഷംനാസിനെതിരെ 12 കേസുകളുണ്ടെന്ന് പൊലീസ് അറിയിച്ചു. സ്ഥിരമായി സ്ത്രീകളെ ലക്ഷ്യമിട്ട് ആക്രമണം നടത്തി സ്വര്‍ണ്ണാഭരണങ്ങള്‍ കവര്‍ന്ന സംഭവങ്ങളിലും ഇയാള്‍ പ്രതിയാണ്. അറസ്റ്റിലാക്കിയ പ്രതിയെ തുടര്‍ന്ന് കോടതിയില്‍ ഹാജരാക്കി.