വർക്കലയിൽ വെച്ച് റോഡ് മുറിച്ച് കടക്കവേ ബൈക്ക് ഇടിച്ചുതെറിപ്പിച്ചു; വാഹനാപകടത്തിൽ പരിക്കേറ്റ വിദേശ വനിതയ്ക്ക് ദാരുണാന്ത്യം; മരിച്ചത് ഫ്രാൻസ് സ്വദേശി

Update: 2026-03-14 05:59 GMT

തിരുവനന്തപുരം: വർക്കലയിൽ വാഹനാപകടത്തിൽ ഗുരുതരമായി പരിക്കേറ്റ് ചികിത്സയിലായിരുന്ന ഫ്രാൻസ് സ്വദേശിനി മരിച്ചു. 63 വയസ്സുകാരിയായ ക്രിസ്റ്റിൻ ആണ് തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലിരിക്കെ ഇന്ന് മരണപ്പെട്ടത്. കഴിഞ്ഞ ഞായറാഴ്ച വർക്കല താലൂക്ക് ആശുപത്രിക്ക് സമീപം റോഡ് മുറിച്ചുകടക്കുന്നതിനിടെ ബൈക്കിടിച്ചാണ് ക്രിസ്റ്റിന് ഗുരുതരമായി പരിക്കേറ്റത്.

അപകടശേഷം ഉടൻതന്നെ ഇവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു. ചികിത്സയിലിരിക്കെ നില വഷളാവുകയും ഇന്ന് മരണം സംഭവിക്കുകയുമായിരുന്നു. വിദേശ വനിതയുടെ മരണവുമായി ബന്ധപ്പെട്ട് കൂടുതൽ വിവരങ്ങൾ ലഭ്യമായിട്ടില്ല.

Tags:    

Similar News