പൊലീസ് യൂണിഫോമിന്റെ അളവെടുക്കാന്‍ പോയ കോസ്റ്റ്യൂമര്‍ അലന്‍സിയര്‍ ഒരുപാട് മെലിഞ്ഞു എന്ന് സംവിധായകനെ അറിയിച്ചു; അലന്‍സിയര്‍ മെലിഞ്ഞത് എങ്ങനെ? അത് 'വേറെ ഒരു കേസ്'!

Update: 2025-08-09 08:41 GMT

തിരുവനന്തപുരം: നടന്‍ അലന്‍സിയര്‍ മെലിഞ്ഞത് എന്തുകൊണ്ട്? ഇതിന് ഉത്തരം വരികയാണ്. ആരോഗ്യ പ്രശ്‌നമൊന്നും അലന്‍സിയറിനില്ല. പുതിയ ചിത്രത്തിന് വേണ്ടിയുള്ള മേയ്‌സ് ഓവറായിരുന്നു അത്. അലന്‍സിയര്‍ പൊലീസ് വേഷത്തില്‍ നില്‍ക്കുന്ന ഒരു ഫോട്ടോ വൈറലായിരുന്നു. താരത്തിന്റെ മെലിഞ്ഞ രൂപം ചര്‍ച്ചയുമായി. ഇതിനിടെയാണ് എന്താണ് വസ്തുതയെന്ന് വ്യക്തമാകുന്നത്. അന്‍സിയറിന് ഒരു അസുഖവുമില്ല.

ഷെബി ചൗഘട്ട് സംവിധാനം ചെയ്യുന്ന 'വേറെ ഒരു കേസ്' എന്ന സിനിമയില്‍ നിന്നുള്ള ചിത്രമാണ് പ്രചരിച്ചത്. അലന്‍സിയര്‍ പൂര്‍ണ ആരോഗ്യവാനാണെന്ന് സംവിധായകന്‍ പറയുന്നു. കുറച്ച് നാള്‍ മുന്‍പാണ് എന്റെ പുതിയ ചിത്രത്തിലെ ഒരു വേഷം ചെയ്യാന്‍ അലന്‍സിയറിനെ സമീപിച്ചത്. അന്ന് അദ്ദേഹത്തിന് നല്ല തടിയുണ്ടായിരുന്നു. അദ്ദേഹത്തോട് തമാശയ്ക്ക് കഥാപാത്രത്തിന് വേണ്ടി വണ്ണം കുറയ്ക്കണം എന്ന് പറഞ്ഞിരുന്നു. മറുപടി ചിരിയായിരുന്നു. പിന്നീട് പൊലീസ് യൂണിഫോമിന്റെ അളവെടുക്കാന്‍ പോയ കോസ്റ്റ്യൂമര്‍ അലന്‍സിയര്‍ ഒരുപാട് മെലിഞ്ഞു എന്ന് സംവിധായകനെ അറിയിച്ചു. ഇതേ കുറിച്ച് സംവിധായകന് ചോദിച്ചപ്പോള്‍ ഒരു ചിരിയോടെ ഷെബിയുടെ പടത്തിന് വേണ്ടി ഡയറ്റിങ്ങില്‍ ആയിരുന്നു എന്നായിരുന്നു അലന്‍സിയറുടെ മറുപടി.

യാതൊരു ക്ഷീണമോ മടുപ്പോ കാണിക്കാതെ ഊര്‍ജ്ജസ്വലനായ അലന്‍സിയറെ ആണ് സിനിമാ സെറ്റിലും ആളുകള്‍ കണ്ടത്. തിരുവനന്തപുരത്തും പരിസരത്തുമായി ചിത്രീകരണം പൂര്‍ത്തിയായ 'വേറെ ഒരു കേസ്' ഉടന്‍ തിയേറ്ററില്‍ എത്തും.'കാക്കിപ്പട' എന്ന സിനിമയ്ക്കു ശേഷം ഷെബി സംവിധാനം ചെയ്യുന്ന സിനിമയാണ് ഇത്.

Tags:    

Similar News