കിഷ്ത്വാര്‍ മിന്നല്‍ പ്രളയം; കാണാതായവര്‍ക്കു വേണ്ടിയുള്ള തിരച്ചില്‍ ഇന്നും തുടരും: നൂറിലധികം പേരെ കണ്ടെത്താനുണ്ടെന്ന് റിപ്പോര്‍ട്ട്
കിഷ്ത്വാര്‍ മിന്നല്‍ പ്രളയം; കാണാതായവര്‍ക്കു വേണ്ടിയുള്ള തിരച്ചില്‍ ഇന്നും തുടരും
By : സ്വന്തം ലേഖകൻ
Update: 2025-08-16 02:33 GMT
ശ്രീനഗര്‍: ജമ്മുകശ്മീരിലെ കിഷ്ത്വാറില്‍ മിന്നല്‍ പ്രളയത്തില്‍ കാണാതായവര്‍ക്ക് വേണ്ടിയുള്ള തെരച്ചില്‍ ഇന്നും തുടരും. പ്രദേശത്ത് സൈന്യത്തിന്റെ നേതൃത്വത്തിലും രക്ഷാപ്രവര്‍ത്തനം തുടരുകയാണ്. നൂറിലധികം പേരെ കണ്ടെത്താന്‍ ഉണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍. 60 പേരുടെ മരണമാണ് സ്ഥിരീകരിച്ചത്. ഇതില്‍ 34 പേരെ തിരിച്ചറിഞ്ഞു.
ഡ്രോണുകളും ഗ്രൗണ്ട് പെനട്രെറ്റിങ് റഡാറുകളും ഉള്‍പ്പെടെ എത്തിച്ച് തെരച്ചില്‍ ഊര്‍ജ്ജിതമാക്കാനാണ് സൈന്യത്തിന്റെ പദ്ധതി. പരിക്കേറ്റവര്‍ക്ക് ചികിത്സ നല്‍കുന്നതിനായി താല്‍ക്കാലിക മെഡിക്കല്‍ ക്യാന്പും അപകട സ്ഥലത്ത് ഒരുക്കിയിട്ടുണ്ട്.