ആനത്തോടിന് പിന്നാലെ മൂഴിയാര്‍ ഡാമിന്റെ മൂന്നു ഷട്ടര്‍ കൂടി ഉയര്‍ത്തി; പമ്പ തീരവാസികള്‍ക്ക് ജാഗ്രതാ നിര്‍ദേശം

Update: 2025-08-17 06:33 GMT

പത്തനംതിട്ട: ശബരിഗിരി പദ്ധതിയുടെ ഭാഗമായ ആനത്തോട് ഡാമിന് പിന്നാലെ കക്കാട് ജലവൈദ്യുത പദ്ധതിയുടെ ഭാഗമായ മൂഴിയാര്‍ ഡാമിന്റെയും ഷട്ടറുകള്‍ ഉയര്‍ത്തി. വൃഷ്ടിപ്രദേശത്ത് മഴയെത്തുടര്‍ന്ന് ജലനിരപ്പ് ഉയരുന്നതിനാല്‍ ഡാമിന്റെ മൂന്നു ഷട്ടറുകളാണ് തുറന്നത്. ഒന്നും മൂന്നും ഷട്ടറുകള്‍ 20 സെന്റീമീറ്ററും രണ്ടാമത്തെ ഷട്ടര്‍ 50 സെന്റീമീറ്ററു ഉയര്‍ത്തിയാണ് ജലം പുറത്തേക്ക് ഒഴുക്കുന്നത്.

ഇതുമൂലം ആങ്ങമൂഴി, സീതത്തോട് തുടങ്ങിയ സ്ഥലങ്ങളില്‍ നദിയിലെ ജലനിരപ്പ് ഉയരുന്നതിനാല്‍ കക്കാട്ടാറിന്റെയും, പ്രത്യേകിച്ച് മൂഴിയാര്‍ ഡാം മുതല്‍ കക്കാട് പവര്‍ഹൗസ് വരെയുള്ള ഇരുകരകളില്‍ താമസിക്കുന്നവരും പൊതുജനങ്ങളും ജാഗ്രത പുലര്‍ത്തണമെന്നും നദിയില്‍ ഇറങ്ങുന്നത് ഏതു സാഹചര്യത്തിലും ഒഴിവാക്കണമെന്നും ജില്ലാ ദുരന്തനിവാരണ അതോറിറ്റി ചെയര്‍പേഴ്സണ്‍ കൂടിയായ ജില്ലാ കലക്ടര്‍ എസ്. പ്രേംകൃഷ്ണന്‍ അറിയിച്ചു.

Similar News