തോട്ടപ്പുഴശേരി പഞ്ചായത്തിലെ മൂന്ന് സിപിഎം അംഗങ്ങളും ലോക്കല്‍ കമ്മറ്റി അംഗവും കോണ്‍ഗ്രസില്‍ ചേര്‍ന്നു; പാര്‍ട്ടി വിട്ടവരില്‍ വൈസ് പ്രസിഡന്റും സ്റ്റാന്‍ഡിങ് കമ്മറ്റി അധ്യക്ഷനും
തോട്ടപ്പുഴശേരി പഞ്ചായത്തിലെ മൂന്ന് സിപിഎം അംഗങ്ങളും ലോക്കല്‍ കമ്മറ്റി അംഗവും കോണ്‍ഗ്രസില്‍ ചേര്‍ന്നു
കോഴഞ്ചേരി: തോട്ടപ്പുഴശേരി ഗ്രാമപഞ്ചായത്തില്‍ സി.പി.എം പ്രതിനിധികള്‍ ആയി തെരഞ്ഞെടുക്കപ്പെട്ടിരുന്ന വൈസ് പ്രസിഡന്റ് സിസിലി തോമസ്, ക്ഷേമകാര്യ സ്റ്റാന്‍ഡിങ് കമ്മിറ്റി അധ്യക്ഷന്‍ റീന തോമസ്, മുന്‍ ബ്രാഞ്ച് സെക്രട്ടറിയുംപഞ്ചായത്ത് അംഗവുമായ റെന്‍സിന്‍ കെ. രാജന്‍ എന്നിവരും ലോക്കല്‍ കമ്മിറ്റി അംഗംഅരുണ്‍ മാത്യുവും കോണ്‍ഗ്രസില്‍ ചേര്‍ന്നു. കെപിസിസി ജനറല്‍ സെക്രട്ടറി പഴകുളം മധു, മുന്‍ എം.എല്‍.എ കെ ശിവദാസന്‍ നായര്‍, മഹിളാ കോണ്‍ഗ്രസ് സംസ്ഥാന പ്രസിഡന്റ് ജെബി മേത്തര്‍ എം.പി എന്നിവര്‍ പുതുതായി വന്നവരെ കോണ്‍ഗ്രസിലേക്ക് സ്വീകരിച്ചു.
മണ്ഡലം പ്രസിഡന്റ് ബിജു ജെ. ജോര്‍ജ്, ടി.കെ. രാമചന്ദ്രന്‍ നായര്‍, രാജു കുന്നപ്പുഴ, എല്‍സി ക്രിസ്റ്റഫര്‍, ജോസ് ചക്കിട്ടയില്‍, ബിനീഷ് കുന്നോക്കാലി, ക്രിസ്റ്റി കൈതമംഗലം, ഷിജിന്‍ തുണ്ടിയില്‍, കൊച്ചുമോന്‍ കൈതമംഗലം എന്നിവര്‍ പ്രസംഗിച്ചു. മാരാമണ്‍ റീജനല്‍ സര്‍വീസ് സഹകരണ ബാങ്കിന്റെ ഭരണസമിതിയില്‍ നിന്നും റെന്‍സിന്‍ കെ. രാജന്‍, റീന തോമസ് എന്നിവര്‍ രാജി വെക്കും. ഇടതു സ്ഥാനാര്‍ഥികളായാണ് ഇരുവരും മത്സരിച്ചു ജയിച്ചത്. തോമസ് കുറിയന്നൂര്‍ സര്‍വീസ് സഹകരണ സംഘം ഭരണസമിതിയില്‍ നിന്നും സിസിലി തോമസ് നേരത്തെ രാജി നല്‍കിയിരുന്നു. രാജിയ്ക്കായി നിര്‍ദ്ദേശം നല്‍കിയതായി മണ്ഡലം പ്രസിഡന്റ് ബിജു ജെ. ജോര്‍ജ് അറിയിച്ചു.