സ്‌കൂള്‍ അധ്യാപികയുടെ 25 പവനും നാല് ലക്ഷം രൂപയും മോഷണം പോയി; കേസെടുത്ത് പോലിസ്

സ്‌കൂള്‍ അധ്യാപികയുടെ 25 പവനും നാല് ലക്ഷം രൂപയും മോഷണം പോയി; കേസെടുത്ത് പോലിസ്

Update: 2025-08-26 03:26 GMT

മൂന്നാര്‍: സ്‌കൂള്‍ അധ്യാപികയുടെ 25 പവനും നാല് ലക്ഷം രൂപയും മോഷണം പോയതായി പരാതി. ഗൂഡാര്‍വിള എസ്റ്റേറ്റ് ഫാക്ടറി ഡിവിഷനിലെ കമ്പനി ക്വാര്‍ട്ടേഴ്‌സില്‍ താമസിക്കുന്ന രാജകുമാരിയാണ് പരാതി നല്‍കിയത്. ഇവര്‍ താമസിക്കുന്ന ക്വാര്‍ട്ടേഴ്‌സില്‍നിന്നാണ് ഇവ മോഷണം പോയത്.

ഗൂഡാര്‍വിള സ്‌കൂളിലെ അധ്യാപികയായ ഇവര്‍ മറ്റ് കുടുംബാംഗങ്ങള്‍ക്കൊപ്പം ഞായറാഴ്ച വൈകീട്ട് ബന്ധുവീട്ടില്‍ പോയി. തിങ്കളാഴ്ച രാവിലെ മടങ്ങിയെത്തിയപ്പോള്‍ സ്വര്‍ണവും പണവും മോഷണം പോയിരുന്നു. അലമാരയിലാണ് സ്വര്‍ണവും പണവും സൂക്ഷിച്ചിരുന്നത്. ദേവികുളം പോലീസ് കേസെടുത്തു.

Tags:    

Similar News