പതിനൊന്ന് വയസ്സുകാരിക്കു നേരേ ലൈംഗിക അധിക്ഷേപം; പ്രതിക്ക് പത്ത് വര്‍ഷം കഠിനതടവും 35,000 രൂപ പിഴയും
പതിനൊന്ന് വയസ്സുകാരിക്കു നേരേ ലൈംഗിക അധിക്ഷേപം; പ്രതിക്ക് കഠിനതടവും പിഴയും
By : സ്വന്തം ലേഖകൻ
Update: 2025-08-26 03:31 GMT
ഈരാറ്റുപേട്ട: പതിനൊന്ന് വയസ്സുകാരിക്കു നേരേ ലൈംഗിക അധിക്ഷേപം നടത്തിയ ആള്‍ക്ക് 10 വര്‍ഷം കഠിനതടവും 35,000 രൂപ പിഴയും വിധിച്ചു. പിഴക് മുഖത്തറയില്‍ കരുണാകര (74) നെയാണ് ഈരാറ്റുപേട്ട ഫാസ്റ്റ് ട്രാക്ക് സ്പെഷ്യല്‍ കോടതി ജഡ്ജി റോഷന് തോമസ് ശിക്ഷിച്ചത്.
പിഴ അടച്ചാല്‍ 30,000 രൂപ അതിജീവിതയ്ക്ക് നല്‍കണം. 2024 നവംബറിയായിരുന്നു കേസിന് ആസ്പദമായ സംഭവം. മേലുകാവ് എസ്ഐ ഗോപകുമാര്‍ ആണ് പ്രതിയെ അറസ്റ്റുചെയ്തത്. മേലുകാവ് എസ്എച്ച്ഒ എം.ഡി. അഭിലാഷ് കുറ്റപത്രം സമര്‍പ്പിച്ചു. പ്രോസിക്യൂഷനുവേണ്ടി സ്പെഷ്യല്‍ പബ്ലിക് പ്രോസിക്യൂട്ടര്‍ അഡ്വ. ജോസ് മാത്യു തയ്യില്‍ ഹാജരായി.