ഇരുമുന്നണികളും പട്ടികജാതിക്കാരോട് ചെയ്തത് ഏറ്റവും വലിയ ദ്രോഹം; അവരെ സെറ്റില്‍മെന്റ് കോളനികളില്‍ തളച്ചിട്ടെന്ന് ബിജെപി നേതാവ് സന്ദീപ് വാചസ്പതി
ഇരുമുന്നണികളും പട്ടികജാതിക്കാരോട് ചെയ്തത് ഏറ്റവും വലിയ ദ്രോഹം
ആലപ്പുഴ: ഇടത് വലത് മുന്നണികള്‍ പട്ടികജാതിക്കാരോട് ചെയ്ത ഏറ്റവും വലിയ ദ്രോഹമാണ് അവരെ സെറ്റില്‍മെന്റ് കോളനികളില്‍ തളച്ചിട്ടതെന്ന് ബിജെപി ആലപ്പുഴ തെക്കന്‍ മേഖല ജില്ല പ്രസിഡന്റ് സന്ദീപ് വാചസ്പതി പറഞ്ഞു.
അയ്യന്‍കാളിയും നാരായണ ഗുരുദേവനും ചട്ടമ്പിസ്വാമികളുമൊക്കെ ഇല്ലാതാക്കിയ അയിത്തത്തിന്റെ ആധുനിക രൂപമാണ് പട്ടികജാതി കോളനികള്‍. പട്ടികജാതിക്കാര്‍ക്ക് താമസിക്കാന്‍ പ്രത്യേക ഏരിയ നിശ്ചയിച്ചത് തൊട്ടുകൂടായ്മ മന:സ്ഥിതിയില്‍ നിന്നാണ്. അവര്‍ മറ്റുള്ളവരുമായി ഇടകലര്‍ന്ന് ജീവിക്കാന്‍ പാടില്ലെന്ന തമ്പുരാന്‍ മനോഭാവമാണ് ഇതിനു പിന്നില്‍. ബിജെപി മാവേലിക്കര മണ്ഡലം കമ്മിറ്റി സംഘടിപ്പിച്ച 162-ാമത് അയ്യന്‍കാളി ജയന്തി ഉദ്ഘാടനം ചെയ്യുകയായിരുന്നു സന്ദീപ് വാചസ്പതി.
എസ്. സി മോര്‍ച്ച ജില്ലാ പ്രസിഡന്റ് അരവിന്ദാക്ഷന്‍ ഭരണിക്കാവ് മുഖ്യപ്രഭാഷണം നടത്തി. മാവേലിക്കര മണ്ഡലം പ്രസിഡന്റ് അഡ്വ. കെ വി അരുണ്‍ അദ്ധ്യക്ഷനായിരുന്നു.ബിനു ചങ്കൂരേത്ത്, മോഹന്‍ കുമാര്‍, ജീവന്‍ ചാലിശ്ശേരി, മനോജ് പുന്നമൂട്, രഘു എന്നിവര്‍ പ്രസംഗിച്ചു.