കൊലപാതകക്കേസില്‍ ജാമ്യ വ്യവസ്ഥകള്‍ ലംഘിച്ച് ഒളിവില്‍ കഴിഞ്ഞുവന്ന പ്രതി പിടിയില്‍

പത്തനംതിട്ട: കൊലപാതകക്കേസില്‍ ജാമ്യ വ്യവസ്ഥകള്‍ ലംഘിച്ച് ഒളിവില്‍ കഴിഞ്ഞു വന്നപ്രതിയെ പമ്പ പോലീസ് അറസ്റ്റ് ചെയ്തു. പെരുനാട് പമ്പ ത്രിവേണി അട്ടത്തോട് തടത്തില്‍ വീട്ടില്‍ രത്നാകാരന്റെ ഭാര്യ ശാന്ത( 51 ) യാണ് പിടിയിലായത്. ജില്ലാ പോലീസ് മേധാവിയുടെ നിര്‍ദ്ദേശപ്രകാരം ഊര്‍ജിതമാക്കിയ തെരച്ചിലില്‍ വെച്ചൂച്ചിറ കൂത്താട്ടുകുളത്ത് നിന്നാണ് ഇന്ന് ഇവരെ കസ്റ്റഡിയിലെടുത്തത്. റാന്നി ഡിവൈഎസ്പി ആര്‍ ജയരാജന്റെ മേല്‍നോട്ടത്തിലും പമ്പ പോലീസ് ഇന്‍സ്പെക്ടര്‍ സി കെ മനോജിന്റെ നേതൃത്വത്തിലുമുള്ള സംഘമാണ് പ്രതിയെ പിടികൂടിയത്.
പത്തനംതിട്ട അഡിഷണല്‍ ഡിസ്ട്രിക്ട് ആന്‍ഡ് സെഷന്‍സ് ഒന്ന് കോടതി വാറന്റ് പുറപ്പെടുവിച്ചതിനെ തുടര്‍ന്ന് പമ്പ പോലീസ് ഇവരെ പിടികൂടാന്‍ അന്വേഷണം വ്യാപകമാക്കിയിരുന്നു. ഇന്ന് അറസ്റ്റ് ചെയ്ത പ്രതിയെ കോടതിയില്‍ ഹാജരാക്കുകയും കോടതി 14 ദിവസത്തേക്ക് റിമാന്‍ഡ് ചെയ്യുകയും ചെയ്തു. ഭര്‍ത്താവ് ചേക്കുട്ടി എന്ന രത്നാകരനുമായി കഴിഞ്ഞവര്‍ഷം ഏപ്രില്‍ 14 ന് രാത്രി, ഇരുവരും താമസിച്ച് വന്ന റാന്നി പെരുനാട് അട്ടത്തോട് പടിഞ്ഞാറേ കോളനിയില്‍ ഓലിയ്ക്കല്‍ വീട്ടില്‍ വച്ച് വാക്കു തര്‍ക്കത്തില്‍ ഏര്‍പ്പെട്ടു. തുടര്‍ന്ന്, ഭര്‍ത്താവിനെ കൊലപ്പെടുത്തണമെന്ന ഉദ്ദേശത്തോടെ, ശാന്ത അടുക്കളയില്‍ നിന്നും വിറക് കഷ്ണം എടുത്ത് രത്നാകരന്റെ തലയ്ക്കും മുഖത്തും പലതവണ അടിച്ചു. രത്നാകരന്റെ ഓട്ടോറിക്ഷയില്‍ കൊച്ചുമകനും സുഹൃത്തുക്കളും ചേര്‍ന്ന് നിലയ്ക്കല്‍ ഗവണ്മെന്റ് ആശുപത്രിയില്‍ ചികിത്സക്കായി എത്തിച്ചപ്പോഴേക്കും മരണപ്പെട്ടിരുന്നു.