പയ്യന്നൂരില്‍ ലോഡിങ് തൊഴിലാളി ഓടയില്‍ മരിച്ച നിലയില്‍; ദുരുഹതയെന്ന് ബന്ധുക്കള്‍ ആരോപിച്ചതോടെ പരാതി

പയ്യന്നൂരില്‍ ലോഡിങ് തൊഴിലാളി ഓടയില്‍ മരിച്ച നിലയില്‍

Update: 2025-08-31 17:33 GMT

കണ്ണൂര്‍ : പയ്യന്നൂര്‍ എഫ്.സി.ഐ ഗോഡൗണിലെ ലോഡിങ് തൊഴിലാളിയെ ഓടയില്‍ ദുരുഹ സാഹചര്യത്തില്‍ മരിച്ചനിലയില്‍ കണ്ടെത്തി. അന്നൂര്‍ പടിഞ്ഞാറെക്കരയിലെ തായമ്പത്ത് രാജേഷ്(45)നെയാണ് പയ്യന്നൂര്‍ മൂരിക്കൊവ്വല്‍ ഉഷാ റോഡിലെ ഓവുചാലില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്.

കമിഴ്ന്നു കിടക്കുന്ന നിലയില്‍ ഞായറാഴ്ച്ച ഉച്ചയോടെ നാട്ടുകാരാണ് മൃതദേഹം കണ്ടെത്തിയത്. തുടര്‍ന്ന് പോലീസില്‍ വിവരമറിയിക്കുകയായിരുന്നു. പയ്യന്നൂര്‍ പോലീസെത്തി നടപടിക്രമങ്ങള്‍ക്കു ശേഷം കണ്ണൂര്‍ മെഡിക്കല്‍ കോളേജ് ആശുപത്രി മോര്‍ച്ചറിയിലേക്ക് മാറ്റി.

രാജേഷിന്റെ മരണത്തില്‍ ദുരൂഹതയുണ്ടെന്ന് ബന്ധുക്കള്‍ ആരോപിച്ചു. ദുരൂഹത നീക്കണമെന്നാവശ്യപ്പെട്ട് പൊലീസ് സ്റ്റേഷനില്‍ പരാതി നല്‍കുമെന്ന് ബന്ധുക്കള്‍ അറിയിച്ചു. അന്നൂര്‍ പടിഞ്ഞാറെക്കരയിലെ പരേതരായ അമ്പുവിന്റെയും തായമ്പത്ത് കുഞ്ചിരിയുടെയും മകനാണ് മരിച്ച രാജേഷ്.സഹോദരങ്ങള്‍: ടി.കുമാരി, ടി.രാജീവന്‍(ലോഡിങ് തൊഴിലാളി എഫ്.സി.ഐ പയ്യന്നൂര്‍), ടി.രതീഷ്(നിര്‍മാണ തൊഴിലാളി), ടി.പുഷ്പ.

Tags:    

Similar News