തങ്ങള്‍ക്കെതിരെ ശബ്ദമുയര്‍ത്തിയാല്‍ വേട്ടയാടുന്നത് എസ് എഫ് ഐ ശൈലി; അധ്യാപകന് നിയമ പോരാട്ടത്തിനൊടുവില്‍ നീതി ലഭിച്ചത് സ്വാഗതാര്‍ഹമെന്ന് കെ എസ് യു
കൊച്ചി: പരീക്ഷയ്ക്കിടെ കോപ്പിയടി പിടിച്ചതിന് വ്യാജ പീഡന പരാതി നല്‍കി എസ്.എഫ്.ഐയും, സിപിഎമ്മും കുടുക്കിയ അധ്യാപകന് നിയമ പോരാട്ടത്തിന് ഒടുവില്‍ നീതി ലഭിച്ചത് സ്വാഗതാര്‍ഹമെന്ന് കെ.എസ്.യു സംസ്ഥാന പ്രസിഡന്റ് അലോഷ്യസ് സേവ്യര്‍. എസ്.എഫ്.ഐ പ്രവര്‍ത്തകരായ വിദ്യാര്‍ത്ഥികള്‍ പരാതി തയാറാക്കിയത് മൂന്നാറിലെ സിപിഎം പാര്‍ട്ടി ഓഫീസില്‍ നിന്നാണെന്ന് അന്വേഷണത്തിനൊടുവില്‍ കണ്ടെത്തിയിരുന്നു. പട്ടികജാതി വിഭാഗക്കാരനായ അധ്യാപകന്‍,ആനന്ദിനെ കേസില്‍ കുടുക്കുന്നതിനായി പ്രാദേശിക സിപിഎം നേതാക്കളും പാര്‍ട്ടിയുടെ കോളജ് അധ്യാപക സംഘടനയില്‍പ്പെട്ടവരും എസ്എഫ്‌ഐക്കാരായ പെണ്‍കുട്ടികളും ചേര്‍ന്ന് ഒത്തുകളിച്ചു.
തങ്ങള്‍ക്കെതിരെ ശബ്ദമുയര്‍ത്തിയാല്‍ ഏത് വിതേനയും അപകീര്‍ത്തിപ്പെടുത്തുകയും വേട്ടയാടുകയും ചെയ്യുന്നത് എസ്.എഫ്.ഐയുടെ സ്ഥിരം ശൈലിയാണ്. അധ്യാപകര്‍ക്ക് നേരെ എസ്എഫ്.ഐനടത്തിയ വിവിധ തരം അതിക്രമങ്ങളുടെ നീണ്ട പട്ടിക പൊതു സമൂഹത്തിന് മുന്നിലുണ്ട്. കൊള്ളരുതായ്മകളുടെ ബ്രാന്‍ഡ് അംബാസിഡര്‍മാരായി അവര്‍ മാറിയെന്നും കെ.എസ്.യു സംസ്ഥാന പ്രസിഡന്റ് കുറ്റപ്പെടുത്തി. ഇത്തരം തെറ്റായ ചെയ്തികള്‍ എതിര്‍ക്കപ്പെടേണ്ടത് തന്നെയാണെന്നുംകെ.എസ്.യു സംസ്ഥാന പ്രസിഡന്റ് അലോഷ്യസ് സേവ്യര്‍ പറഞ്ഞു.