അപകടസൂചികയ്ക്കും മുകളില്‍ ഒഴുകുന്ന യമുനാ നദി; ഉത്തരേന്ത്യയില്‍ കനത്ത മഴ തുടരുന്നു
By : സ്വന്തം ലേഖകൻ
Update: 2025-09-03 05:16 GMT
ഗാസിയാബാദ്: ഉത്തരേന്ത്യയില്‍ കനത്ത മഴ തുടരുന്നു. പഞ്ചാബ്, ഹിമാചല്‍ പ്രദേശ്, ജമ്മു കാശ്മീര്‍ എന്നിവിടങ്ങളില്‍ മഴക്കെടുതി രൂക്ഷമായി. യമുനാ നദി കരകവിഞ്ഞൊഴുകുകയാണ്. ഡല്‍ഹിയില്‍ കനത്ത മഴയ്ക്ക് സാധ്യതയുണ്ട്. ഗാസിയാബാദിലും നോയിഡയിലും റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചു.
അപകടസൂചികയ്ക്കും മുകളിലാണ് യമുനാ നദി ഒഴുകുന്നത്. നദിയോട് ചേര്‍ന്നുകിടക്കുന്ന പ്രദേശങ്ങളിലെല്ലാം വെള്ളം കയറി. ഹരിയാണയില്‍ അണക്കെട്ടുകളില്‍ നിന്ന് തുറന്നുവിടുന്ന വെള്ളം ഡല്‍ഹിയിലേക്കാണ് ഒഴുകിയെത്തുന്നത്. ഡല്‍ഹി നഗരത്തില്‍ യെല്ലോ അലര്‍ട്ടാണ്. പഞ്ചാബില്‍ മൂന്ന് നദികള്‍ കരകവിഞ്ഞൊഴുകുകയാണ്. താഴ്ന്ന പ്രദേശങ്ങളില്‍ വെള്ളം കയറി.