കാപ്പിറ്റലിക്സിന്റെ പേരില്‍ നിക്ഷേപത്തട്ടിപ്പ് വര്‍ധിക്കുന്നു; ഓണ്‍ലൈന്‍ ഓഹരി തട്ടിപ്പില്‍ ജാഗ്രത പാലിക്കണമെന്ന് സൈബര്‍ പൊലീസ്
By : സ്വന്തം ലേഖകൻ
Update: 2025-09-04 15:36 GMT
തിരുവനന്തപുരം: ഓഹരി വ്യാപാര സ്ഥാപനമായ കാപ്പിറ്റലിക്സിന്റെ പേരില്‍ നിക്ഷേപത്തട്ടിപ്പ് വര്‍ധിക്കുന്നുവെന്നും ജാഗ്രത പാലിക്കണമെന്നും സൈബര്‍ പൊലീസ്. കൂടുതല്‍ ലാഭം വാഗ്ദാനം ചെയ്തുള്ള വ്യാജ പരസ്യങ്ങള്‍ സമൂഹമാധ്യമങ്ങളിലൂടെ പ്രചരിപ്പിക്കുന്നു. പരസ്യങ്ങളില്‍ ഈ മേഖലയിലെ പ്രമുഖരുടെ വ്യാജ വീഡിയോ എഐ സഹായത്തോടെ നിര്‍മിച്ചാണ് ഇവര്‍ പ്രചരിപ്പിക്കുന്നത്.
താല്‍പ്പര്യം പ്രകടിപ്പിക്കുന്നവരെ ട്രേഡിങ് പഠിപ്പിക്കാന്‍ എന്ന വ്യാജേന വാട്സാപ്, ടെലിഗ്രാം ഗൂപ്പില്‍ അംഗങ്ങളാക്കും. തുടര്‍ന്ന് വ്യാജ വെബ്സൈറ്റുകളില്‍ അക്കൗണ്ട് തുടങ്ങാന്‍ നിര്‍ബന്ധിക്കുകയും പണം നിക്ഷേപിപ്പിക്കുകയും ചെയ്യും. കേരളത്തിലെ പ്രമുഖ വ്യവസായിക്ക് 26 കോടിയിലേറെ നഷ്ടപ്പെട്ടിട്ടുണ്ട്.