അമ്മയ്ക്കൊപ്പം കുളിക്കാനിറങ്ങിയ പത്തു വയസ്സുകാരിയെ ഒഴുക്കില്‍പ്പെട്ടു കാണാതായി; ഒരു കുട്ടിയെ രക്ഷപ്പെടുത്തി
അമ്മയ്ക്കൊപ്പം കുളിക്കാനിറങ്ങിയ പത്തു വയസ്സുകാരിയെ ഒഴുക്കില്‍പ്പെട്ടു കാണാതായി; ഒരു കുട്ടിയെ രക്ഷപ്പെടുത്തി
By : സ്വന്തം ലേഖകൻ
Update: 2025-09-06 00:44 GMT
കോഴിക്കോട്: മാനിപുരം ചെറുപുഴയില്‍ അമ്മയോടൊപ്പം കുളിക്കാനെത്തിയ പത്തുവയസ്സുകാരിയെ ഒഴുക്കില്‍പ്പെട്ട് കാണാതായി. പത്ത് വയസ്സുകാരിയെ ആണ് പുഴയില്‍ കാണാതായത്. രണ്ടു കുട്ടികളാണ് അമ്മയോടൊപ്പം പുഴയില്‍ എത്തിയത്. കളിച്ചുകൊണ്ടിരിക്കവേ കുട്ടികള്‍ കാല് വഴുതി വീഴുകയായിരുന്നു. പുഴയുടെ മറുവശത്തു തുണി അലക്കിക്കൊണ്ടിരുന്ന സ്ത്രീ കുട്ടികള്‍ വെള്ളത്തില്‍ വീഴുന്നതു കണ്ടതോടെ ബഹളം വച്ച് ആളെക്കൂട്ടുകയായിരുന്നു.
തുടര്‍ന്നു മുക്കത്ത് നിന്നു ഫയര്‍ഫോഴ്സ് എത്തി ഒഴുക്കില്‍പ്പെട്ട 12 വയസ്സുകാരനെ രക്ഷപ്പെടുത്തി. കാണാതായ പത്തുവയസ്സുകാരിക്കായി തിരച്ചില്‍ നടത്തുകയാണ്. പുഴയില്‍ നല്ല ഒഴുക്കുണ്ട്. പൊലീസും ഫയര്‍ഫോഴ്സും നാട്ടുകാരും സംയുക്തമായാണ് തിരച്ചില്‍ നടത്തുന്നത്.