സമസ്ത നൂറാംവാര്‍ഷിക ആഘോഷം; പഠനക്യാമ്പ് രജിസ്‌ട്രേഷന്‍ 27ന് തുടങ്ങും

സമസ്ത നൂറാംവാര്‍ഷിക ആഘോഷം

Update: 2025-09-20 02:36 GMT

തേഞ്ഞിപ്പലം: 2026 ഫെബ്രുവരി നാലുമുതല്‍ എട്ടുവരെ കാസര്‍കോട് നടക്കുന്ന സമസ്ത നൂറാംവാര്‍ഷിക അന്താരാഷ്ട്ര സമ്മേളനത്തിന്റെ ഭാഗമായി ആറുമുതല്‍ എട്ടുവരെ നടക്കുന്ന പഠനക്യാമ്പില്‍ പങ്കെടുക്കുന്നവര്‍ക്കുള്ള രജിസ്‌ട്രേഷന്‍ ഉദ്ഘാടനം 27-ന് കോഴിക്കോട് നടക്കും. സമസ്ത ഓഡിറ്റോറിയത്തില്‍ നടക്കുന്ന സ്വാഗതസംഘം യോഗത്തില്‍ സമസ്ത പ്രസിഡന്റ് മുഹമ്മദ് ജിഫ്രി മുത്തുക്കോയ തങ്ങള്‍ ഉദ്ഘാടനം നിര്‍വഹിക്കും. 10,313 ആദര്‍ശ പ്രബോധകരും 23,000 സംഘടനാപ്രതിനിധികളുമടക്കം 33,313 പേരാണ് ക്യാമ്പില്‍ പങ്കെടുക്കുക.

ആദര്‍ശപ്രബോധകരുടെ രജിസ്‌ട്രേഷന്‍ മേഖലാ കോഡിനേറ്റര്‍മാര്‍ മുഖേനയും സംഘടനാപ്രതിനിധികളുടെ രജിസ്‌ട്രേഷന്‍ ജംഇയ്യത്തുല്‍ മുഅല്ലിമീന്‍ റെയ്ഞ്ച് കമ്മിറ്റികളുടെ കീഴില്‍ മദ്രസ തലത്തിലുമാണ് നടക്കുക. ഇതിനുള്ള രജിസ്‌ട്രേഷന്‍ ഫോമുകള്‍ കോഡിനേറ്റര്‍മാര്‍ക്ക് വിതരണംചെയ്യുന്നതിന് അഞ്ചു കേന്ദ്രങ്ങളില്‍ മേഖലാ കണ്‍വെന്‍ഷനുകള്‍ സംഘടിപ്പിക്കും. ആലപ്പുഴ, ചേളാരി, കോഴിക്കോട് എന്നിവിടങ്ങളില്‍ പൂര്‍ത്തിയായി. 20-ന് കാസര്‍കോടും 23-ന് പെരിന്തല്‍മണ്ണയിലും മേഖലാ കണ്‍വെന്‍ഷനുകള്‍ നടക്കും.

Tags:    

Similar News