പീഡനത്തിനിടെ ഫോണില്‍ നിന്ന് അറിയാതെ കോള്‍ പോയി; ഡൗണ്‍ സിന്‍ഡ്രോം ബാധിച്ച ആറാം ക്ലാസുകാരിയെ മൂന്ന് വര്‍ഷത്തോളം പീഡിപ്പിച്ച ഓട്ടോ ഡ്രൈവര്‍ അറസ്റ്റില്‍

Update: 2025-09-24 13:31 GMT

കോഴിക്കോട്: ഡൗണ്‍ സിന്‍ഡ്രോം ബാധിച്ച കുട്ടിയെ മൂന്ന് വര്‍ഷത്തോളം പീഡിപ്പിച്ച ഓട്ടോ ഡ്രൈവര്‍ അറസ്റ്റില്‍. കോഴിക്കോടാണ് ഞെട്ടിക്കുന്ന സംഭവം. കോഴിക്കോട് സ്വദേശിയായ ഓട്ടോ ഡ്രൈവറാണ് അറസ്റ്റിലായത്. ഡൗണ്‍ സിന്‍ഡ്രോം ബാധിതയായി ആറാം ക്ലാസുകാരിയെ 2022 മുതല്‍ പീഡിപ്പിച്ചു എന്നാണ് പരാതി. ഇയാളുടെ ഓട്ടോയിലായിരുന്നു കുട്ടില്‍ സ്‌കൂളില്‍ പോയിരുന്നത്. ഇതിനിടെയായിരുന്നു പീഡനം.

കഴിഞ്ഞ ദിവസമാണ് പീഡന വിവരം പുറത്തറിഞ്ഞത്. ഉപദ്രവിക്കുന്നതിനിടെ പ്രതിയുടെ ഫോണില്‍ നിന്ന് അറിയാതെ മറ്റൊരാള്‍ക്ക് ഫോണ്‍ കോള്‍ പോയതാണ് നിര്‍ണ്ണായകമായത്. ഫോണ്‍ കോള്‍ ലഭിച്ചയാള്‍ കുട്ടിയുടെ കരച്ചില്‍ കേള്‍ക്കുകയായും ബന്ധപ്പെട്ടവരെ അറിയിക്കുകയുമായിരുന്നു. സ്‌കൂള്‍ പ്രിന്‍സിപ്പളാണ് പൊലീസില്‍ വിവരമറിയിച്ചത്. തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് പ്രതിയെ പൊലീസ് പിടികൂടിയത്.

Similar News