കൊല്‍ക്കത്തയില്‍ നിന്നും ട്രെയിന്‍ മാര്‍ഗമെത്തി; മലപ്പുറത്ത് കഞ്ചാവുമായി ബംഗാൾ സ്വദേശികൾ പിടിയിൽ; പിടിച്ചെടുത്തത് 4.145 കിലോഗ്രാം കഞ്ചാവ്

Update: 2025-09-24 12:31 GMT

മലപ്പുറം: ട്രെയിൻ മാർഗ്ഗം കൊൽക്കത്തയിൽ നിന്ന് കഞ്ചാവുമായി എത്തിയ രണ്ട് പേരെ എക്സൈസ് സംഘം പിടികൂടി. വെസ്റ്റ് ബംഗാൾ സ്വദേശികളായ ഉജ്ജ ബരായി, നിൽമാധബ് ബിസ്വാസ് എന്നിവരെയാണ് കാളികാവ് റേഞ്ച് എക്സൈസ് സംഘം അറസ്റ്റ് ചെയ്തത്. മലപ്പുറം വാണിയമ്പലത്ത് നിന്നാണ് പ്രതികളെ പിടികൂടിയത്.

കഞ്ചാവ് ഒളിപ്പിച്ച് കടത്താനായി പ്രത്യേകം തയ്യാറാക്കിയ ബാഗുകളിൽ നിന്നാണ് 4.145 കിലോഗ്രാം കഞ്ചാവ് പിടിച്ചെടുത്തത്. കേരളം, ബംഗാൾ, ആസ്സാം എന്നിവിടങ്ങൾ കേന്ദ്രീകരിച്ച് ലഹരിക്കടത്ത് നടത്തുന്ന കൂടുതൽ ആളുകളിലേക്ക് അന്വേഷണം വ്യാപിപ്പിച്ചിട്ടുണ്ടെന്ന് കാളികാവ് എക്സൈസ് റേഞ്ച് ഓഫീസർ അറിയിച്ചു. പിടികൂടിയ പ്രതികളെ പെരിന്തൽമണ്ണ മജിസ്ട്രേറ്റ് കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.

Tags:    

Similar News