ബസിൽ വെച്ച് വിദ്യാർത്ഥിയെ മോശമായി കടന്നുപിടിച്ചു; ലൈംഗികാതിക്രമ കേസിൽ പ്രതി അറസ്റ്റിൽ; സംഭവം കോഴിക്കോട്

Update: 2025-09-24 11:55 GMT

കോഴിക്കോട്: താമരശ്ശേരിയിൽ സ്വകാര്യ ബസിൽ യാത്ര ചെയ്യുകയായിരുന്ന വിദ്യാർത്ഥിനിക്ക് നേരെ ലൈംഗികാതിക്രമം നടത്തിയ സംഭവത്തിൽ കട്ടിപ്പാറ സ്വദേശി അബ്ദുൽ അസീസിനെ പോലീസ് അറസ്റ്റ് ചെയ്തു. ഇന്നലെയാണ് സംഭവം നടന്നത്. ബാലുശ്ശേരിയിൽ നിന്ന് സ്കൂളിലേക്ക് പോകുന്നതിനിടെയാണ് പ്രതി അതിക്രമം നടത്തിയത്.

സംഭവശേഷം സ്കൂളിലെത്തിയ വിദ്യാർത്ഥിനി അധ്യാപികരോട് വിവരം പറയുകയായിരുന്നു. കുട്ടിയുടെ മൊഴിയുടെ അടിസ്ഥാനത്തിൽ നടത്തിയ അന്വേഷണത്തിൽ ബസ് ജീവനക്കാരാണ് പ്രതിയെ തിരിച്ചറിഞ്ഞത്. പ്രതിക്ക് സമാനമായ മറ്റ് കുറ്റകൃത്യങ്ങളിൽ പങ്കുണ്ടെന്ന് നാട്ടുകാർ ആരോപണമുന്നയിച്ചിട്ടുണ്ട്. ഇന്ന് രാവിലെ പോലീസ് പ്രതിയുടെ വീട്ടിലെത്തി അറസ്റ്റ് രേഖപ്പെടുത്തുകയായിരുന്നു. പ്രാഥമിക അന്വേഷണത്തിൽ പ്രതി കുറ്റം സമ്മതിച്ചതായാണ് സൂചന. കൂടുതൽ വകുപ്പുകൾ ചേർത്ത് കേസ് അന്വേഷിച്ചു വരികയാണ്. 

Tags:    

Similar News