തിരുവനന്തപുരത്ത് മദ്യ ലഹരിയിൽ കൊടുംക്രൂരത; 69- കാരിയെ പീഡിപ്പിച്ച് 29-കാരൻ; പ്രതിയെ പിടികൂടിയത് നിലവിളി കേട്ട് ഓടിയെത്തിയ നാട്ടുകാർ

Update: 2025-09-24 12:21 GMT

തിരുവനന്തപുരം: മദ്യലഹരിയിൽ ഒറ്റയ്ക്ക് താമസിക്കുകയായിരുന്ന 69-കാരിയെ ലൈംഗികമായി പീഡിപ്പിച്ച കേസിൽ യുവാവ് അറസ്റ്റിൽ. ആര്യനാട് സ്വദേശി നജീബ് (29) ആണ് ആര്യനാട് പോലീസിന്റെ പിടിയിലായത്. വിതുര-തൊളിക്കോട്-മലയടി ഉന്നതിയിലാണ് സംഭവം നടന്നത്.

സംഭവത്തെക്കുറിച്ച് പോലീസ് പറയുന്നത് ഇങ്ങനെ:

ശനിയാഴ്ച രാത്രിയോടെയാണ് സംഭവം നടന്നത്. മദ്യലഹരിയിലെത്തിയ നജീബ്, വീട്ടിൽ ഒറ്റയ്ക്ക് താമസിക്കുകയായിരുന്ന വയോധികയുടെ നേരെ ലൈംഗികാതിക്രമം നടത്തുകയായിരുന്നു. അതിക്രമം ചെറുക്കുന്നതിനിടെ വയോധികയ്ക്ക് പരിക്കേൽക്കുകയും ചെയ്തു. ഇവരുടെ നിലവിളി കേട്ട് ഓടിയെത്തിയ നാട്ടുകാരാണ് പ്രതിയായ നജീബിനെ പിടികൂടി പോലീസിൽ ഏൽപ്പിച്ചത്.

പരിക്കേറ്റ വയോധികയെ ഉടൻ തന്നെ മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പ്രതിയെ പോലീസ് കസ്റ്റഡിയിലെടുത്ത് വിശദമായി ചോദ്യം ചെയ്ത ശേഷം റിമാൻഡ് ചെയ്തു. സംഭവത്തിൽ പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

Tags:    

Similar News