ആശുപത്രിയില്‍ അറിയിച്ചത് ചപ്പാത്തി കല്ലില്‍ ഇരുന്നപ്പോള്‍ പൊള്ളലേറ്റതെന്ന്; ഉപദ്രവിച്ചത് അമ്മയെന്ന് നാലര വയസുകാരന്‍; നിക്കറില്‍ മലമൂത്ര വിസര്‍ജനം നടത്തിയതിന് ചട്ടുകം കൊണ്ട് പൊള്ളിച്ചത് അമ്മയുടെ പ്രതികാരം; യുവതി അറസ്റ്റില്‍

നാലര വയസുകാരനെ ചട്ടുകം കൊണ്ട് പൊള്ളിച്ച അമ്മ അറസ്റ്റില്‍

Update: 2025-09-27 05:29 GMT

ആലപ്പുഴ: കായംകുളത്ത് നാലര വയസുകാരനെ ചട്ടുകം കൊണ്ട് പൊള്ളിച്ച അമ്മ അറസ്റ്റില്‍. കായംകുളം കണ്ടല്ലൂര്‍ പുതിയവിള സ്വദേശിയായ നാലര വയസുകാരനാണ് പൊള്ളലേറ്റത്. കുട്ടിയുടെ പിന്‍ഭാഗത്തും കാലിലുമാണ് പൊള്ളലേറ്റത്. കുട്ടി നിക്കറില്‍ മലമൂത്ര വിസര്‍ജനം നടത്തിയതിന് അമ്മ ചട്ടുകം കൊണ്ട് പൊള്ളിച്ചുവെന്ന കുട്ടിയുടെ പിതാവിന്റെ അമ്മയുടെ മൊഴിയുടെ അടിസ്ഥാനത്തില്‍ ആണ് യുവതിക്കെതിരെ പൊലീസ് കേസെടുത്തത്.

പൊള്ളലേറ്റ കുട്ടിയെ അമ്മ തന്നെയാണ് ആശുപത്രിയില്‍ എത്തിച്ചത്. കുട്ടിയുടെ പിന്‍ഭാഗത്തും തുടയിലുമടക്കം പൊള്ളലേറ്റിട്ടുണ്ട്. ചപ്പാത്തി കല്ലില്‍ ഇരുന്നാണ് കുഞ്ഞിന് പൊള്ളലേറ്റതെന്നാണ് അമ്മ ആശുപത്രി അധികൃതരോട് പറഞ്ഞിരുന്നത്. അമ്മ ഉപദ്രവിച്ചുവെന്ന് തന്നെയാണ് കുട്ടിയും നല്‍കിയ മൊഴി.

കുട്ടിയുടെ അച്ഛന്‍ സൈന്യത്തിലാണ് ജോലി ചെയ്യുന്നത്. സംഭവത്തില്‍ സിഡബ്ല്യുസിയും ഇടപെട്ടിട്ടുണ്ട്.അമ്മയും അമ്മായിയമ്മയും തമ്മില്‍ പ്രശ്‌നങ്ങള്‍ നിലനിന്നിരുന്നുവെന്നും കുട്ടിക്ക് എങ്ങനെയാണ് പൊള്ളലേറ്റതെന്നതില്‍ വ്യക്തത വരുത്തേണ്ടതുണ്ടെന്നുമാണ് പൊലീസ് പറയുന്നത്.സംഭവത്തില്‍ വിശദമായ അന്വേഷണം വേണമെന്നാണ് പൊലീസ് പറയുന്നത്.

Tags:    

Similar News