പ്രായപൂര്‍ത്തിയാകാത്ത ആണ്‍കുട്ടിയെ ലഹരി നല്‍കി പീഡിപ്പിച്ചു; ബന്ധുവായ യുവാവ് അറസ്റ്റില്‍

പ്രായപൂര്‍ത്തിയാകാത്ത ആണ്‍കുട്ടിയെ ലഹരി നല്‍കി പീഡിപ്പിച്ചു

Update: 2025-09-29 01:41 GMT

തിരുവനന്തപുരം: തിരുവനന്തപുരം വിതുരയില്‍ പ്രായപൂര്‍ത്തിയാകാത്ത ആണ്‍കുട്ടിയെ ലഹരി നല്‍കി ലൈംഗികമായി പീഡിപ്പിച്ച ബന്ധുവായ യുവാവിനെ പോലിസ് അറസ്റ്റ് ചെയ്തു. മാതാപിതാക്കള്‍ പിരിഞ്ഞതിനെ തുടര്‍ന്ന് ബന്ധു വീട്ടിലെത്തിയ 13 വയസ്സുകാരനാണ് പീഡനത്തിന് ഇരയായത്. അയല്‍വാസി കൂടിയായ ബന്ധു ലഹരി വസ്തു നല്‍കി പല തവണ കുട്ടിയെ പീഡനത്തിന് ഇരയാക്കുകയായിരുന്നു.

ഒരു വര്‍ഷം മുന്‍പായിരുന്നു കേസിനാസ്പദമായ സംഭവം. കുട്ടിയുടെ പിതാവ് മറ്റൊരു വിവാഹം കഴിക്കുകയും കുട്ടിയെ അങ്ങോട്ടേയ്ക്ക് കൊണ്ടുപോകുകയും ചെയ്തു. ലഹരി വസ്തുവിനോട് അമിതമായ ആസക്തി കുട്ടി പ്രകടിപ്പിക്കുന്നതായി രണ്ടാനമ്മ കണ്ടെത്തുകയും ഇതിന്റെ അടിസ്ഥാനത്തില്‍ സംസാരിച്ചതിലൂടെയാണ് പീഡന വിവരം പുറത്തറിയുന്നത്. തുടര്‍ന്ന് ചൈല്‍ഡ് ലൈനില്‍ വിവരം അറിയിക്കുകയായിരുന്നു.

Tags:    

Similar News