എം.ജി സര്‍വ്വകലാശാലാ വിദ്യാര്‍ത്ഥിനിക്ക് മേരി ക്യൂറി ഫെലോഷിപ്പ്; ഗവേഷണത്തിനായി അഞ്ജു ഇനി ഇറ്റലിയിലേക്ക് പറക്കും
എം.ജി സര്‍വ്വകലാശാലാ വിദ്യാര്‍ത്ഥിനിക്ക് മേരി ക്യൂറി ഫെലോഷിപ്പ്
By : സ്വന്തം ലേഖകൻ
Update: 2025-09-30 03:39 GMT
കോട്ടയം: ശാസ്ത്ര ഗവേഷണത്തിനുള്ള യൂറോപ്യന്‍ യൂണിയന്റെ മേരി ക്യൂറി ഫെലോഷിപ്പിന് മഹാത്മാഗാന്ധി സര്‍വകലാശാലയിലെ വിദ്യാര്‍ഥിനിയായിരുന്ന സി.എസ്. അഞ്ജു തിരഞ്ഞെടുക്കപ്പെട്ടു. സര്‍വകലാശാലയിലെ ഇന്റര്‍നാഷണല്‍ ആന്‍ഡ് ഇന്റര്‍ യൂണിവേഴ്സിറ്റി സെന്റര്‍ ഫോര്‍ നാനോസയന്‍സ് ആന്‍ഡ് നാനോ ടെക്നോളജിയില്‍ എംടെക് വിദ്യാര്‍ഥിനിയായിരുന്നു. ഇറ്റലിയിലെ കാ ഫോസ്കാരി യൂണിവേഴ്സിറ്റിയില്‍ 'കൊളോയിഡല്‍ ഡെക്കറേറ്റഡ് ലിഗ്നിന്‍ ആന്‍ഡ് വുഡ് റീ അസംബ്ലി' എന്നവിഷയത്തില്‍ ഗവേഷണം നടത്തുന്നതിനാണ് ഫെലോഷിപ്പ്.