പയ്യാമ്പലം തീരത്ത് മത്തിയുടെ ചാകര; കൈനിറയെ വാരിയെടുക്കാന്‍ ഓടിയെത്തി ജനക്കൂട്ടം; പലരും മടങ്ങിയത് സഞ്ചികളില്‍ നിറയെ മത്തിയുമായി

Update: 2025-10-04 10:10 GMT

കണ്ണൂര്‍: പയ്യാമ്പലത്ത് മത്തിയുടെ ചാകര. ഇന്ന് രാവിലെ 9മണിയോടെയാണ് ചെറിയ മത്തിയുടെ ചാകരയുണ്ടായത്. കൂട്ടമായി കരയ്ക്കടിഞ്ഞ മത്തിപ്പെറുക്കാന്‍ നാട്ടുകാരും വിനോദ സഞ്ചാരികളും മത്സ്യ തൊഴിലാളികളും കൂട്ടത്തോടെയെത്തി. പലരും സഞ്ചികളില്‍ നിറയെ മത്തിയുമായാണ് മടങ്ങിയത്. ഇതോടെ മത്തി ചാകര കൊയ്യാന്‍ ബോട്ടുകളും പുറംകടലില്‍ എത്തി.

ഇതോടെ മത്തി കരയ്ക്കടിക്കുന്നത് കുറഞ്ഞു. പിന്നീട് എത്തിയവര്‍ക്ക് വളരെ കുറിച്ചു മാത്രമേ മത്തി കിട്ടിയിരുന്നുള്ളു. സംഭവം സോഷ്യല്‍ മീഡിയയില്‍ വൈറലായതോടെ നിരവധിയാളുകളെത്തിയെങ്കിലും പലര്‍ക്കും വളരെ കുറച്ചു മാത്രമേ ലഭിച്ചിട്ടുള്ളൂ. കടലില്‍ മത്തി പെറുക്കാനെത്തിയവരെ ലൈഫ് ഗാര്‍ഡുമാര്‍ നിയന്ത്രിച്ചു. കൈനിറയെ മത്തിയുമായാണ് ആദ്യമെത്തിയവരില്‍ ചിലര്‍ മടങ്ങിയത്. കുഞ്ഞി മത്തിക്ക് ഒരു കിലോയ്ക്ക് 60 രൂപയാണ് വില.

Similar News