സ്വകാര്യ ബസ് സ്കൂട്ടറിൽ ഇടിച്ച് 18-കാരന് ദാരുണാന്ത്യം; സംഭവം കോഴിക്കോട്

Update: 2025-10-04 09:16 GMT

കോഴിക്കോട്: വെള്ളിപറമ്പ് ആറാം മൈലിൽ സ്വകാര്യ ബസ് സ്കൂട്ടറിൽ ഇടിച്ച് 18-കാരൻ മരിച്ചു. ഇന്നലെ രാത്രിയുണ്ടായ അപകടത്തിൽ വൈത്തിരി സ്വദേശി ഫർഹാനാണ് മരിച്ചത്. ബസ് കാറിനെ മറികടക്കുന്നതിനിടെയാണ് എതിർദിശയിൽ വന്ന സ്കൂട്ടറിൽ ഇടിച്ചത്.

അപകടത്തിൽ ഗുരുതരമായി പരിക്കേറ്റ ഫർഹാനെ ഉടൻതന്നെ കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ഫർഹാനോടൊപ്പം സ്കൂട്ടറിലുണ്ടായിരുന്ന മാവൂർ കുറ്റിക്കടവ് സ്വദേശി സുഫിറലി (19)ക്ക് ഗുരുതരമായി പരിക്കേൽക്കുകയും ചെയ്തു. ഇയാൾ ചികിത്സയിലാണ്. പെരുമണ്ണയിലേക്ക് പോകുകയായിരുന്ന സ്വകാര്യ ബസ്സാണ് സ്‌കൂട്ടറിൽ ഇടിച്ചത്.

Tags:    

Similar News