പ്രകൃതിവിരുദ്ധ ബന്ധത്തിന് വിസമ്മതിച്ചു; ചൊവ്വന്നൂരില്‍ യുവാവിനെ തീ വെച്ച് കൊന്നു: പ്രതി കൊലക്കേസില്‍ ശിക്ഷിക്കപ്പെട്ട് ആറു വര്‍ഷം മുമ്പ് ജയിലില്‍ നിന്നും ഇറങ്ങിയ ആള്‍
പ്രകൃതിവിരുദ്ധ ബന്ധത്തിന് വിസമ്മതിച്ച യുവാവിനെ തീ വെച്ച് കൊന്നു
കുന്നംകുളം: ചൊവ്വന്നൂരില്‍ പ്രകൃതിവിരുദ്ധ ബന്ധത്തിന് വിസമ്മതിച്ച യുവാവിനെ തീ വെച്ച് കൊന്നു. കേസില്‍ ചൊവ്വന്നൂര്‍ സ്വദേശി സണ്ണിയെ പോലിസ് അറസ്റ്റ് ചെയ്തു. മുന്‍പും സമാനമായ കൊലപാതകങ്ങള്‍ ചെയ്ത ആളാണ് പ്രതി സണ്ണി. കൊലക്കേസില്‍ ശിക്ഷിക്കപ്പെട്ട സണ്ണി ആറു വര്‍ഷം മുമ്പാണ് ജയില്‍ മോചിതനായത്. നഗരത്തിലെ തുണിക്കടയില്‍ സെക്യൂരിറ്റിയായി ജോലി ചെയ്ത് വരവെയാണ് അടുത്ത കൊലപാതകം നടത്തിയത്.
ചൊവ്വന്നൂര്‍ സെന്റ് മേരിസ് ക്വാട്ടേഴ്‌സിലാണ് പ്രകൃതിവിരുദ്ധ ബന്ധത്തിന് വിസമ്മതിച്ച യുവാവിനെ കൊലപ്പെടുത്തിയത്. വൈകുന്നേരം അഞ്ചരയോടെ മുറിയില്‍ നിന്ന് പുക ഉയരുന്നത് കണ്ടതിനെ തുടര്‍ന്ന് പുറത്തുനിന്ന് പൂട്ടിയ മുറി നാട്ടുകാര്‍ ചവിട്ടി തുറക്കുകയായിരുന്നു. മുറി തുറന്നപ്പോഴാണ് കത്തിക്കരിഞ്ഞ നിലയിലെ മൃതദേഹം കണ്ടെത്തുന്നത്. ഉടന്‍ തന്നെ നാട്ടുകാര്‍ വിവരം പോലിസില്‍ അറിയിച്ചു. മുറിയിലെ താമസക്കാരനായ സണ്ണിയെ രാവിലെ മുതല്‍ കാണുന്നില്ലായിരുന്നു. നാട്ടുകാര്‍ പറഞ്ഞ പ്രകാരം കുന്നംകുളം പൊലീസ് അന്വേഷണം തുടങ്ങി.
തൃശൂര്‍ നഗരത്തിലെ തുണിക്കടയില്‍ സെക്യൂരിറ്റി ജീവനക്കാരനായിരുന്നു സണ്ണി നഗരത്തില്‍ തന്നെ ഉണ്ടായിരുന്നു. പ്രതിയെ പൊലീസ് കയ്യോടെ പിടികൂടി. ചോദ്യം ചെയ്യലില്‍ പ്രതി കുറ്റം സമ്മതിച്ചു. എങ്ങനെയാണ് കൊന്നതെന്നും എന്തിനാണ് കൊന്നതെന്നും പോലീസിനോട് വിവരിച്ചു. പ്രകൃതിവിരുദ്ധ ബന്ധത്തിന് വിസമ്മതിച്ചതാണ് കൊലയ്ക്കു കാരണം. ഇതിനുമുമ്പും സമാനമായ രണ്ടു കൊലപാതകങ്ങള്‍ ഇയാള്‍ ചെയ്തിട്ടുണ്ട്. ഇതില്‍ ഒരു കേസില്‍ ശിക്ഷിക്കപ്പെട്ട് ആറു വര്‍ഷം മുമ്പാണ് ജയില്‍ മോചിതനായത്. മരിച്ചയാളുടെ മൃതദേഹം തിരിച്ചറിഞ്ഞിട്ടില്ല. അതിഥി തൊഴിലാളിയാണെന്നാണ് സംശയിക്കുന്നത്.