ചങ്ങനാശ്ശേരി-കോട്ടയം റെയില്‍വേ ലൈനില്‍ പാലത്തില്‍ അറ്റകുറ്റപ്പണി; ട്രെയിന്‍ ഗതാഗതത്തില്‍ നിയന്ത്രണം

Update: 2025-10-06 14:31 GMT

കോട്ടയം: ചങ്ങനാശ്ശേരി-കോട്ടയം റെയില്‍വേ ലൈനില്‍ പാലത്തില്‍ അറ്റകുറ്റപ്പണി നടക്കുന്നതിനാല്‍ ഗതാഗതത്തില്‍ നിയന്ത്രണം ഏര്‍പ്പെടുത്തി. നാളെ പതിനൊന്നിന് രാത്രി 09:05-ന് കൊല്ലത്ത് നിന്ന് പുറപ്പെടേണ്ട കൊല്ലം-എറണാകുളം മെമു റദ്ദാക്കി. കൊല്ലത്തിനും ഗുരുവായൂരിനും ഇടയ്ക്ക് ട്രെയിന്‍ സര്‍വീസ് റദ്ദാക്കി. നാലു ട്രെയിനുകള്‍ ആലപ്പുഴ വഴി തിരിച്ചു വിടും. മധുര ജംഗ്ഷന്‍ ഗുരുവായൂര്‍ എക്‌സ്പ്രസ് 11ന് കൊല്ലത്ത് യാത്ര അവസാനിപ്പിക്കും. 12ന് ഗുരുവായൂര്‍ മധുര എക്‌സ്പ്രസ്സ് കൊല്ലത്ത് നിന്നായിരിക്കും യാത്ര ആരംഭിക്കുക. കോട്ടയം നിലമ്പൂര്‍ എക്‌സ്പ്രസ് ഏറ്റുമാനൂരില്‍ നിന്ന് യാത്ര ആരംഭിക്കും. തിരുവനന്തപുരം നോര്‍ത്ത് - SMVT ബംഗളൂരു ഹംസഫര്‍. എക്‌സ്പ്രസ്സ്, കന്യാകുമാരി -ദിബ്രുഗഡ് സൂപ്പര്‍ഫാസ്റ്റ് എക്‌സ്പ്രസ്, തിരുവനന്തപുരം മധുര അമൃത എക്‌സ്പ്രസ്, മംഗലാപുരം എക്‌സ്പ്രസ് എന്നീ ട്രെയിനുകള്‍ ആണ് ആലപ്പുഴ വഴി തിരിച്ചുവിടുക.

Similar News