നാല് മേഖലാ ജാഥകള്‍; എല്ലാം പന്തളത്ത് സംഗമിക്കും; ശബരിമല സ്വര്‍ണപ്പാളി വിവാദത്തില്‍ കോണ്‍ഗ്രസ് പ്രതിഷേധം കടുപ്പിക്കും
Update: 2025-10-06 15:00 GMT
തിരുവനന്തപുരം: ശബരിമല സ്വര്‍ണപ്പാളി വിവാദത്തില്‍ കോണ്‍ഗ്രസ് പ്രതിഷേധം കടുപ്പിക്കും. പ്രതിഷേധത്തിന്റെ ഭാഗമായി സംസ്ഥാന വ്യാപകമായി നാല് മേഖലാജാഥകള്‍ നടത്തും. കെപിസിസി രാഷ്ട്രീയകാര്യ സമിതിയിലാണ് തീരുമാനം.
പന്തളത്ത് ജാഥകള്‍ സംഘമിച്ച് മഹാസമ്മേളനവും സംഘടിപ്പിക്കും. സ്വര്‍ണപ്പാളി വിഷയത്തില്‍ സര്‍ക്കാരിനെതിരെ രൂക്ഷ വിമര്‍ശനം ഉയരുന്ന സാഹചര്യത്തിലാണ് പ്രതിരോധം ശക്തമാക്കാനുള്ള കോണ്‍ഗ്രസിന്റെ തീരുമാനം.