പിന്നോട്ടെടുക്കുന്നതിനിടെ നിയന്ത്രണം വിട്ട് ട്രാവലർ താഴ്ചയിലേക്ക് മറിഞ്ഞു; ഡ്രൈവർ രക്ഷപ്പെട്ടത് തലനാരിഴക്ക്; സംഭവം ആലപ്പുഴയിൽ

Update: 2025-10-06 15:47 GMT

ആലപ്പുഴ: ആലപ്പുഴയിൽ ടൂറിസ്റ്റ് ട്രാവലർ നിയന്ത്രണം വിട്ട് റോഡിലേക്ക് മറിഞ്ഞു. ഇന്ന് വൈകിട്ട് ആറരയോടെ നീരേറ്റുപുറം കാർ സ്റ്റാൻഡിൽ വെച്ചാണ് സംഭവം. ടൂറിസ്റ്റ് ട്രാവലർ പിന്നോട്ടെടുക്കുന്നതിനിടെ നിയന്ത്രണം നഷ്ടപ്പെട്ട് താഴ്ചയിലുള്ള നീരേറ്റുപുറം മുട്ടാർ റോഡിലേക്ക് മറിയുകയായിരുന്നു. അപകടത്തിൽ വാഹനം ഓടിച്ചിരുന്ന ഡ്രൈവർ പരിക്കുകളേൽക്കാതെ രക്ഷപ്പെട്ടു. മറിഞ്ഞ ട്രാവലർ റോഡരികിൽ പാർക്ക് ചെയ്തിരുന്ന രണ്ട് സ്കൂട്ടറുകൾക്ക് കാര്യമായ കേടുപാടുകൾ വരുത്തി. 

Tags:    

Similar News