മുന്നിലുള്ള വാഹനം ബ്രേക്കിട്ടു; മിനി ലോറിയില്‍ കൊണ്ടു പോകുകയായിരുന്ന പൈപ്പുകള്‍ കാറില്‍ തുളച്ചു കയറി

മുന്നിലുള്ള വാഹനം ബ്രേക്കിട്ടു; മിനി ലോറിയില്‍ കൊണ്ടു പോയ പൈപ്പുകള്‍ കാറില്‍ തുളച്ചു കയറി

Update: 2025-10-10 04:14 GMT

കൊപ്പം: മിനിലോറിയില്‍ കൊണ്ടുപോകുകയായിരുന്നു ജിഐ പൈപ്പുകള്‍, മുന്‍പില്‍ പോകുകയായിരുന്ന കാറില്‍ തുളച്ചുകയറി അപകടം. കൊപ്പം പുലാശ്ശേരിയില്‍ നടന്ന അപകടത്തില്‍ ആളപായമില്ല. കാറിന്റെ ഗ്ലാസുകള്‍ തകര്‍ന്നു. കൊപ്പം-വളാഞ്ചേരി പാതയിലെ പുലാശ്ശേരി ഇറക്കത്തില്‍ വ്യാഴാഴ്ച രാവിലെ 11.30-നാണ് സംഭവം.

കോയമ്പത്തൂരില്‍നിന്ന് കോഴിക്കോട് ഭാഗത്തേക്ക് പോകുകയായിരുന്ന കാറിന്റെ മുന്നിലുണ്ടായിരുന്ന വാഹനം പെട്ടെന്ന് നിര്‍ത്തി. ഈ സമയം കാറും കാറിന്റെ പിറകില്‍ വന്ന മിനിലോറിയും ബ്രേക്ക് ചെയ്തു. ലോറിയിലുണ്ടായിരുന്ന പൈപ്പുകള്‍ മുന്നോട്ട് നിരങ്ങിവന്ന് കാറില്‍ തുളച്ചുകയറുകയായിരുന്നു. കാറിന്റെ പിറക് വശത്തെ ഗ്ലാസ് പൂര്‍ണമായും തകര്‍ന്നു. അപകടത്തെത്തുടര്‍ന്ന് പാതയില്‍ ഏറെ നേരം ഗതാഗതം തടസ്സപ്പെട്ടു.

Tags:    

Similar News