സ്‌കൂളില്‍ വിദ്യാര്‍ത്ഥികള്‍ തമ്മിലുണ്ടായ തര്‍ക്കം; പതിമൂന്നുകാരനെ മര്‍ദിച്ച സഹപാഠിയുടെ പിതാവ് അറസ്റ്റില്‍

Update: 2025-10-10 14:27 GMT

മലപ്പുറം: മലപ്പുറം കാടാമ്പുഴയില്‍ മകന്റെ സഹപാഠിയായ പതിമൂന്നുകാരനെ ക്രൂരമായി മര്‍ദിച്ച കേസില്‍ വിദ്യാര്‍ഥിയുടെ പിതാവ് അറസ്റ്റില്‍. കാടാമ്പുഴ തുവ്വപ്പാറ സ്വദേശി സക്കീറിനെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. സ്‌കൂളില്‍ വിദ്യാര്‍ത്ഥികള്‍ തമ്മിലുണ്ടായിരുന്ന തര്‍ക്കത്തിലാണ് പ്രതി ഇടപെട്ടത്. സെപ്തംബര്‍ 23ന് ആയിരുന്നു കേസിന് ആസ്പദമായ സംഭവം. സ്‌കൂട്ടിയില്‍ സ്വന്തം മകനൊപ്പം പിന്തുടര്‍ന്നെത്തിയാണ് പ്രതി പതിമൂന്നുകാരനെ മര്‍ദിച്ചത്. ആദ്യം ക്രിയാത്മകമായി ഇടപെടാതിരുന്ന പൊലീസ് പ്രതിഷേധങ്ങള്‍ക്ക് പിന്നാലെയാണ് ഗുരുതര വകുപ്പുകള്‍ ചുമത്തിയത്. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു.

Similar News