'പരിചയസമ്പന്നരായ തൊഴിലാളികളും ഉന്നത ഗുണമേന്മയുള്ള ജോലിയും' എന്ന വാഗ്ദാനം തെറ്റ്; റൂഫിങ് വര്‍ക്കില്‍ പിഴവ് വരുത്തിയ പ്രൈമ എവര്‍ലാസ്റ്റ് റൂഫ് മേക്കേഴ്‌സ് 8 ലക്ഷം രൂപ നഷ്ടപരിഹാരം നല്‍കണം; പെരുമ്പാവൂര്‍ സ്വദേശിനിയുടെ ഹര്‍ജിയില്‍ കോടതി വിധി

റൂഫിങ് വര്‍ക്കില്‍ പിഴവ് വരുത്തിയ പ്രൈമ എവര്‍ലാസ്റ്റ് റൂഫ് മേക്കേഴ്‌സ് 8 ലക്ഷം രൂപ നഷ്ടപരിഹാരം നല്‍കണം

Update: 2025-10-10 14:15 GMT

കൊച്ചി: റൂഫിംഗ് വര്‍ക്ക് ശരിയായ നിലയില്‍ ചെയ്യാത്തതിനാല്‍ ചോര്‍ച്ച ഉണ്ടാവുകയും ബുദ്ധിമുട്ടുണ്ടാക്കുകയും ചെയ്ത എതിര്‍കക്ഷി ഉപഭോക്താവിന് നഷ്ടപരിഹാരം നല്‍കണമെന്ന് എറണാകുളം ജില്ലാ ഉപഭോക്തൃ തര്‍ക്ക പരിഹാര കോടതി. പെരുമ്പാവൂര്‍ സ്വദേശിനി ദീപാഞ്ജലി പി.ബി, എറണാകുളത്ത് പ്രവര്‍ത്തിക്കുന്ന Prima Everlast Roof Makers എന്ന സ്ഥാപനത്തിനെതിരെ നല്‍കിയ പരാതിയിലാണ് കോടതിയുടെ ഉത്തരവ്.

പരാതിക്കാരി വീട്ടിലെ ട്രസ് റൂഫിങ് ജോലികള്‍ എതിര്‍ കക്ഷിയെ ഏല്‍പ്പിച്ചു. 7.72 ലക്ഷം രൂപ നല്‍കി പണി പൂര്‍ത്തിയാക്കിയെങ്കിലും, മഴക്കാലത്ത് വെള്ളം ചോര്‍ന്ന് വീടിന് വലിയ നാശനഷ്ടം സംഭവിച്ചു. പരാതിക്കാരി പലവട്ടം ആവശ്യപ്പെട്ടിട്ടും, എതിര്‍ കക്ഷിയാതൊരു പരിഹാര നടപടിയും സ്വീകരിച്ചില്ല. ഈ സാഹചര്യത്തിലാണ് എറണാകുളം ജില്ലാ ഉപഭോക്തൃ തര്‍ക്ക പരിഹാ കോടതിയെ സമീപിച്ചത്.

കോടതി നിയമിച്ച വിദഗ്ധ കമ്മീഷണര്‍ നടത്തിയ പരിശോധനയില്‍ 64 സ്ഥലങ്ങളില്‍ ചോര്‍ച്ച കണ്ടെത്തി. ജോലിയില്‍ ഉപയോഗിച്ച പൈപ്പുകളും ഷീറ്റുകളും ഗുണനിലവാരം കുറഞ്ഞതാണെന്ന് കണ്ടെത്തി. റൂഫിങ് പുനര്‍നിര്‍മ്മിക്കാന്‍ 7.11 ലക്ഷം രൂപ ചെലവാകും എന്നും വിദഗ്ധന്‍ കോടതിക്ക് റിപ്പോര്‍ട്ട് നല്‍കി.

'പരിചയസമ്പന്നരായ തൊഴിലാളികളും ഉന്നത ഗുണമേന്മയുള്ള ജോലിയും'' എന്ന എതിര്‍കക്ഷിയുടെ വാഗ്ദാനം പൂര്‍ണമായും തെറ്റാണെന്ന് തെളിഞ്ഞു. വാഗ്ദാനം പാലിക്കുന്നതില്‍ എതിര്‍കക്ഷിയുടെ അനാസ്ഥയും അശ്രദ്ധയും വ്യക്തമായതായി ഡി.ബി ബിനു അധ്യക്ഷനും വി.രാമചന്ദ്രന്‍, ടി. എന്‍ ശ്രീവിദ്യ എന്നിവരുടെ ബെഞ്ച് കണ്ടെത്തി.

റൂഫിങ് ജോലിക്ക്പരാതിക്കാരി നല്‍കിയ 7,72,200/ രൂപ എതിര്‍കക്ഷി തിരികെ നല്‍കണം. കൂടാതെ 30,000/ മന: ക്ലേശത്തിന് നഷ്ടപരിഹാരംവും

10,000/ രൂപ കോടതി ചെലവായും 45 ദിവസത്തിനകം പരാതിക്കാരന് നല്‍കണമെന്നും എതിര്‍കക്ഷിക്ക് കോടതി ഉത്തരവ് നല്‍കി.പരാതിക്കാരിക്ക് വേണ്ടി അഡ്വക്കറ്റ് മിഷാല്‍ എം ദാസന്‍ കോടതിയില്‍ ഹാജരായി

Tags:    

Similar News