എക്സൈസ് കമ്മിഷണര്‍ എം.ആര്‍.അജിത് കുമാര്‍ ബവ്‌കോ ചെയര്‍മാന്‍; ഹര്‍ഷിത അട്ടല്ലൂരി എം.ഡി.യായി തുടരും
എക്സൈസ് കമ്മിഷണര്‍ എം.ആര്‍.അജിത് കുമാര്‍ ബവ്‌കോ ചെയര്‍മാന്‍
Update: 2025-10-10 12:30 GMT
തിരുവനന്തപുരം: എക്സൈസ് കമ്മിഷണര്‍ എം.ആര്‍.അജിത് കുമാറിനെ കേരള ബിവറേജസ് കോര്‍പ്പറേഷന്‍ (ബവ്കോ) ചെയര്‍മാനായി സര്‍ക്കാര്‍ നിയമിച്ചു. നിലവില്‍ ബവ്കോ ചെയര്‍മാന്‍ ആന്‍ഡ് മാനേജിങ് ഡയറക്ടര്‍ സ്ഥാനം വഹിച്ചിരുന്ന ഹര്‍ഷിത അട്ടല്ലൂരി എം.ഡി.യായി തുടരും. പുതിയ ഉത്തരവ് പ്രകാരം അജിത് കുമാര്‍ ചെയര്‍മാന്‍ സ്ഥാനം ഏറ്റെടുക്കും.
മുന്‍പ് 2021 വരെ എക്സൈസ് കമ്മിഷണര്‍ തന്നെയായിരുന്നു ബവ്കോയുടെ ചെയര്‍മാന്‍ സ്ഥാനം വഹിച്ചിരുന്നത്. പിന്നീട് യോഗേഷ് ഗുപ്ത ബവ്കോയുടെ തലപ്പത്തെത്തിയപ്പോള്‍ അദ്ദേഹത്തിന്റെ സീനിയോറിറ്റി പരിഗണിച്ച് ചീഫ് മാനേജിങ് ഡയറക്ടറായാണ് നിയമിച്ചത്. തുടര്‍ന്ന് വന്നവരും സി.എം.ഡി.മാരായാണ് ചുമതല നിര്‍വഹിച്ചിരുന്നത്. ഈ സാഹചര്യത്തിലാണ് പുതിയ ഉത്തരവിലൂടെ എക്സൈസ് കമ്മിഷണറെ ബവ്കോയുടെ ചെയര്‍മാനായി നിയമിച്ചിരിക്കുന്നത്.