ഷാഫിക്കെതിരെയുള്ള മര്‍ദ്ദനം ശബരിമല വിഷയം വഴി തിരിച്ചുവിടാന്‍; ഷാഫിക്ക് നേരെ നടന്നത് കാട്ടു നീതിയെന്ന് കെസി വേണുഗോപാല്‍
കണ്ണൂര്‍ : ശബരിമലയിലെ സ്വര്‍ണക്കടത്തിന്റെ വിവാദം വഴിതിരിച്ചുവിടാനാണ് ഷാഫി പറമ്പിലിന് നേരെ ആക്രമം നടന്നതെന്നും, ഷാഫിക്ക് നേരെ നടന്നത് കാട്ടുനീതിയാണെന്നും, ഇതിന്റെയെല്ലാം കണക്കുകള്‍ എഴുതിവെച്ചിട്ടുണ്ടെന്നും എ.ഐ.സി.സി ജനറല്‍സെക്രട്ടെറി കെ.സി.വേണുഗോപാല്‍ എം.പി.
തളിപ്പറമ്പില്‍ മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. രാജാവിനേക്കാല്‍ രാജഭക്തി കാണിക്കുന്ന പൊലീസുകാര്‍ ഇത് ഓര്‍ക്കുന്നത് നന്നായിരിക്കുമെന്നുംഅദ്ദേഹം പറഞ്ഞു. മൂന്ന് മണിക്കൂര്‍ നീണ്ടുനില്‍ക്കുന്ന ശസ്ത്രക്രിയയാണ് ഷാഫിക്ക് നടന്നതെന്നും ഇതിന്റെയെല്ലാം കണക്ക് തീര്‍ക്കുമെന്നും അദ്ദേഹം പറഞ്ഞു.
മുഖ്യമന്ത്രിയുടെ മകന് 2023 ല്‍ ലൈഫ്മിഷന്‍ പദ്ധതി അഴിമതി കേസില്‍ ഇ.ഡി സമന്‍സ് അയച്ച വിവരം പുറത്തുവന്നതും മുഖ്യമന്ത്രി ഉദ്യോഗസ്ഥന്‍മാരില്ലാതെ കേന്ദ്രമന്ത്രിമാരുടെ വീടുകളില്‍ സന്ദര്‍ശനം നടത്തുന്നതും കൂട്ടിവായിക്കുമ്പോള്‍ ഡെന്‍മാര്‍ക്കില്‍ എന്തോ ചീഞ്ഞുനാറുന്നുണ്ടെന്ന് സംശയിക്കേണ്ടതുണ്ടെന്നും, അങ്ങനെ ഇല്ലെന്ന് തെളിയിക്കേണ്ടത് കേരളത്തിന്റെ മുഖ്യമന്ത്രിയാണെന്നും അദ്ദേഹം പറഞ്ഞു.
മറ്റുആര്‍ക്കെങ്കിലുമാണ് സമന്‍സ് അയച്ചതെങ്കില്‍ ഇ.ഡി തന്നെ അതിന് പരമാവധി പബ്ലിസിറ്റി നല്‍കുമെന്നും, ഈക്കാര്യം രണ്ട് വര്‍ഷത്തിന് ശേഷമാണ് പുറത്തുവന്നതെന്നും കെ.സി.വേണുഗോപാല്‍ പറഞ്ഞു. ഡി.സി.സി അദ്ധ്യക്ഷന്‍മാര്‍ട്ടിന്‍ ജോര്‍ജ്, സജി വ് ജോസഫ് എം.എല്‍.എ, തുടങ്ങിയവര്‍ കെ .സിയോടൊപ്പമുണ്ടായിരുന്നു.