മീന്‍പിടിക്കുന്നതിനെ ചൊല്ലി പൊരിഞ്ഞ വഴക്ക്; പിന്നാലെ വയോധികനെ പുഴയില്‍ മുക്കി കൊലപ്പെടുത്താൻ ശ്രമം; പ്രതിയെ അറസ്റ്റ് ചെയ്ത് പോലീസ്

Update: 2025-10-11 09:28 GMT

മലപ്പുറം: മീൻപിടിക്കുന്നതിനിടെയുണ്ടായ വാക്കുതർക്കത്തെ തുടർന്ന് വയോധികനെ പുഴയിൽ മുക്കിക്കൊല്ലാൻ ശ്രമിച്ച കേസിൽ പ്രതി അറസ്റ്റിൽ. മലപ്പുറം കൂറ്റമ്പാറ സ്വദേശി അബ്ദുസൽമാനെയാണ് പൂക്കോട്ടുംപാടം പോലീസ് അറസ്റ്റ് ചെയ്തത്.

കഴിഞ്ഞ ബുധനാഴ്ച വൈകീട്ട് ആറരയോടെ മലപ്പുറം ചെറായി കെട്ടുങ്ങൽ പുഴയുടെ സമീപത്താണ് സംഭവം നടന്നത്. ചെറായി സ്വദേശി കുഞ്ഞാലി (70) പുഴക്കരയിലിരുന്ന് മീൻപിടിക്കുന്നതിനിടെയാണ് അബ്ദുസൽമാൻ ഇദ്ദേഹത്തെ പുഴയിൽ മുക്കിക്കൊല്ലാൻ ശ്രമിച്ചത്.

വാക്കുതർക്കമാണ് കൊലപാതക ശ്രമത്തിലേക്ക് നയിച്ചതെന്നാണ് പ്രാഥമിക നിഗമനം. അബ്ദുസൽമാന്റെ പിടിയിൽ നിന്ന് രക്ഷപ്പെട്ട കുഞ്ഞാലി പിന്നീട് പോലീസിൽ പരാതി നൽകുകയായിരുന്നു. പരാതിയുടെ അടിസ്ഥാനത്തിൽ പൂക്കോട്ടുംപാടം പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചതിന് പിന്നാലെയാണ് പ്രതിയെ പിടികൂടിയത്.

Tags:    

Similar News