കെ.ആര്‍.നാരായണന്‍ ഇന്‍സ്റ്റിറ്റ്യൂട്ടിന് 26.58 കോടിയുടെ അനുമതി: മന്ത്രി ആര്‍. ബിന്ദു

കെ.ആര്‍.നാരായണന്‍ ഇന്‍സ്റ്റിറ്റ്യൂട്ടിന് 26.58 കോടിയുടെ അനുമതി

Update: 2025-10-23 16:02 GMT

തിരുവനന്തപുരം: കെ.ആര്‍.നാരായണന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് വിഷ്വല്‍ സയന്‍സ് & ആര്‍ട്‌സ് ഇന്‍സ്റ്റിട്യൂട്ടിന്റെ അടിസ്ഥാന വികസന വികസനത്തിന് 26,58,53,104 രൂപയുടെ പ്രൊപോസല്‍ ക്യാബിനറ്റ് അംഗീകാരമായതായി ഉന്നതവിദ്യാഭ്യാസ സാമൂഹ്യനീതി വകുപ്പ് മന്ത്രി ഡോ:ആര്‍.ബിന്ദു അറിയിച്ചു.

കിഫ്ബി പദ്ധതിയില്‍ ഉള്‍പ്പെടുത്തി പരിഗണിക്കാന്‍ തീരുമാനിച്ചിട്ടുള്ള പ്രൊപ്പോസലില്‍ സ്റ്റാഫ് ക്വാര്‍ട്ടേഴ്സ് നിര്‍മ്മാണം, ഷൂട്ടിങ് ആവശ്യമുള്ള തൊറാഫ ഫ്‌ലോര്‍ നിര്‍മ്മാണം, ആംഫി തീയറ്റര്‍ നിര്‍മ്മാണം, നിലവിലുള്ള കെട്ടിടങ്ങളുടെ അറ്റകുറ്റപ്പണികള്‍, ഭിന്നശേഷി സൗഹൃദ സംവിധാനങ്ങള്‍, മഴവെള്ളകൊയ്ത്തിനുള്ള സംവിധാനം, സൗരോര്‍ജ്ജ പ്ലാന്റിന്റെയും വഴിവിളക്കുകളുടെയും സ്ഥാപനം, സെന്‍ട്രലൈസ്ഡ് സ്റ്റോര്‍, ബയോഗ്യാസ് പ്ലാന്റ്, മ്യൂസിക് സ്റ്റുഡിയോ, പുതിയ ഷൂട്ടിംഗ് ഫ്‌ലോറിനായുള്ള സ്ഥലം വാങ്ങല്‍ എന്നിവ ഉള്‍പ്പെടുന്നു- മന്ത്രി ആര്‍. ബിന്ദു പറഞ്ഞു.

Tags:    

Similar News