ഇസ്രായേലില്‍ മലയാളി യുവതി അപകടത്തില്‍പ്പെട്ട് മരിച്ചു; മൃതദേഹം ഉടന്‍ നാട്ടിലെത്തിക്കും
ഇസ്രായേലില്‍ മലയാളി യുവതി അപകടത്തില്‍പ്പെട്ട് മരിച്ചു
By : സ്വന്തം ലേഖകൻ
Update: 2025-11-20 04:38 GMT
കോട്ടയം: ഇസ്രായേലില്‍ അപകടത്തില്‍ മലയാളി യുവതി മരിച്ചു. ചങ്ങനാശ്ശേരി കുറിച്ചി തുരുത്തി മുട്ടത്തില്‍ വിഷ്ണുവിന്റെ ഭാര്യ ശരണ്യ പ്രസന്നന് ആണ് (34) മരിച്ചത്. ഇസ്രായേലില്‍ ഹോം നഴ്സായിരുന്നു.
ചൊവ്വാഴ്ച അപകടത്തില്‍പ്പെട്ടുവെന്നാണ് കുടുംബത്തിനു ലഭിച്ച വിവരം. ശരണ്യയുടെ മൃതദേഹം ഉടന്‍ നാട്ടിലെത്തിക്കും. എം.വി വിജ്യല്‍,എം.വി വിഷ്ണ എന്നിവര്‍ മക്കളാണ്.