നെന്മാറ പോലീസിനെ വെട്ടിച്ചുകടന്ന കഞ്ചാവുകേസ് പ്രതി പിടിയില്‍; വണ്ടിപ്പെരിയാര്‍ സ്വദേശിയെ പിടികൂടിയത് രണ്ടാഴ്ചയ്ക്ക് ശേഷം

നെന്മാറ പോലീസിനെ വെട്ടിച്ചുകടന്ന കഞ്ചാവുകേസ് പ്രതി പിടിയില്‍

Update: 2025-10-27 03:30 GMT

വണ്ടിപ്പെരിയാര്‍: രണ്ടാഴ്ച മുന്‍പ് നെന്മാറ പോലീസിനെ വെട്ടിച്ചുകടന്ന കഞ്ചാവുകേസ് പ്രതിയെ പിടികൂടി. വണ്ടിപ്പെരിയാര്‍ കറുപ്പുപാലം സ്വദേശി സുഭാഷ് കൃഷ്ണനെ(32) ആണ് വണ്ടിപ്പെരിയാര്‍ പോലീസും ഡാന്‍സാഫ് സംഘവും ചേര്‍ന്ന് പിടികൂടി.

രണ്ടാഴ്ചമുമ്പ് രണ്ടുകിലോ കഞ്ചാവുമായി സുഭാഷിനെയും ഒഡീഷ സ്വദേശിയെയും നെന്മാറ പോലീസ് പിടികൂടിയെങ്കിലും സുഭാഷ് ഓടി രക്ഷപ്പെട്ടു. ഇയാള്‍ വണ്ടിപ്പെരിയാര്‍ സ്വദേശിയാണെന്ന് പോലീസിന് മനസ്സിലായതിനെതുടര്‍ന്ന് വണ്ടിപ്പെരിയാര്‍ പോലീസിനെ വിവരമറിച്ചു. അന്വേഷണത്തിനൊടുവില്‍ പ്രതിയെ വീട്ടില്‍നിന്ന് പിടികൂടുകയായിരുന്നു. സുഭാഷിനെ നെന്മാറ പോലീസെത്തി കസ്റ്റഡിയിലെടുത്തു.

ഒരുമാസംമുമ്പ് വാളാര്‍ഡിയില്‍ 40 ഗ്രാം കഞ്ചാവുമായി ശരവണന്‍ എന്നയാളെ പോലീസ് പിടിയപ്പോള്‍ സുഭാഷും സമീപത്തുണ്ടായിരുന്നു. വണ്ടിപ്പെരിയാര്‍ സബ് ഇന്‍സ്‌പെക്ടര്‍ ടി.എസ്. ജയകൃഷ്ണന്റെ നേതൃത്വത്തിലുള്ള സംഘമാണ് പ്രതിയെ പിടികൂടിയത്.

Tags:    

Similar News