മധുവിനെ സന്ദര്‍ശിച്ച് നടന് മമ്മൂട്ടി; ഒരു മണിക്കൂറോളം കൂടിക്കാഴ്ച; അനശ്വര നായകനെ കാണാന്‍ മെഗാസ്റ്റാര്‍ എത്തിയപ്പോള്‍
By : സ്വന്തം ലേഖകൻ
Update: 2025-11-01 16:20 GMT
തിരുവനന്തപുരം: മലയാളത്തിന്റെ അനശ്വര നായകന് മധുവിനെ സന്ദര്‍ശിച്ച് നടന് മമ്മൂട്ടി. മധുവിന്റെ തിരുവനന്തപുരം കണ്ണമ്മൂലയിലെ വീട്ടിലെത്തിയാണ് മമ്മൂട്ടി സന്ദര്‍ശിച്ചത്. മധുവിന്റെ മകള്‍ ഉമയും ഭര്‍ത്താവ് കൃഷ്ണകുമാറും ചേര്‍ന്ന് മമ്മൂട്ടിയെ സ്വീകരിച്ചു. ഒരു മണിക്കൂറോളം കൂടിക്കാഴ്ച നീണ്ടു.
സംസ്ഥാന സര്‍ക്കാര്‍ സംഘടിപ്പിച്ച അതിദാരിദ്ര്യമുക്ത കേരളം പ്രഖ്യാപനത്തിന്റെ പൊതുസമ്മേളനത്തില്‍ പങ്കെടുക്കാനാണ് മമ്മൂട്ടി തലസ്ഥാനത്തെത്തിയത്.