അതിരപ്പിള്ളിയില്‍ പുഴയില്‍ പെട്ടെന്ന് ജലനിരപ്പുയര്‍ന്നു; വിനോദസഞ്ചാരികള്‍ കുടുങ്ങി; സുരക്ഷിതമായി കരയ്ക്ക് എത്തിച്ച് നാട്ടുകാര്‍
By : സ്വന്തം ലേഖകൻ
Update: 2025-12-30 08:02 GMT
തൃശ്ശൂര്‍: ചാലക്കുടിപ്പുഴയില്‍ പെട്ടെന്ന് ജലനിരപ്പ് ഉയര്‍ന്നതോടെ വിനോദസഞ്ചാരികള്‍ പുഴയുടെ നടുവില്‍ കുടുങ്ങി. ചൊവ്വാഴ്ച രാവിലെ ഒന്‍പതുമണിയോടെ അതിരപ്പിള്ളി കുത്തിന് താഴെ കണ്ണന് കുഴിയില്‍ ആണ് സംഭവം. പുഴയില്‍ നടുവില്പ്പെട്ടുപ്പോയ സഞ്ചാരികളെ പിന്നീട് നാട്ടുകാരാണ് രക്ഷിച്ചത്. തെലങ്കാന, തമിഴ്നാട് സ്വദേശികളായ വിനോദസഞ്ചാരികളാണ് പുഴയിലെ ജലനിരപ്പ് ഉയര്‍ന്നതോടെ കുടുങ്ങിപ്പോയത്. ഇവരെ നാട്ടുകാര്‍ സുരക്ഷിതമായി കരയ്ക്കെത്തിക്കുകയായിരുന്നു.