ഡ്രൈവര്‍ ഉറങ്ങിപ്പോയി, കോട്ടയത്ത് കെഎസ്ആര്‍ടിസി ബസിലേക്ക് കാര്‍ ഇടിച്ചുകയറി അപകടം

Update: 2025-11-02 06:53 GMT

കോട്ടയം: എംസി റോഡില്‍ കാറും കെഎസ്ആര്‍ടിസി ബസും കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ രണ്ടുപേര്‍ക്ക് പരിക്ക്. എറണാകുളം സ്വദേശികളായ വിനയ (55), സജി (56) എന്നിവര്‍ക്കാണ് പരിക്കേറ്റത്. മണിപ്പുഴ ജംഗ്ഷന് സമീപം ഇന്ന് പുലര്‍ച്ചെ ഒരു മണിയോടുകൂടിയായിരുന്നു അപകടം.

.എറണാകുളം ഭാഗത്തേക്ക് പോകുകയായിരുന്ന കാര്‍ എതിരെ വന്ന കോട്ടയം- അടൂര്‍ സൂപ്പര്‍ ഫാസ്റ്റ് ബസിന്റെ മുന്‍ഭാഗത്തേക്ക് ഇടിച്ചുകയറുകയായിരുന്നു. കാറിന്റെ ഡ്രൈവര്‍ ഉറങ്ങിപ്പോയതാണ് അപകടത്തിന് കാരണം.

Similar News