ശബരിനാഥ് മത്സരിക്കുമെന്ന് ഉറപ്പ്; അങ്ങനെയൊരു കാര്യം താന്‍ അറിഞ്ഞിട്ടില്ലെന്നും അത് പ്രാദേശിക വിഷയമാണെന്നും സണ്ണി ജോസഫ്
തിരുവനന്തപുരം: കോര്‍പ്പറേഷന്‍ തിരഞ്ഞെടുപ്പില്‍ കെ.എസ്. ശബരീനാഥന്റെ സ്ഥാനാര്‍ഥിത്വം സംബന്ധിച്ച് പ്രതികരണവുമായി കെപിസിസി അധ്യക്ഷന്‍ സണ്ണി ജോസഫ്.
അങ്ങനെയൊരു കാര്യം താന്‍ അറിഞ്ഞിട്ടില്ലെന്നും അത് പ്രാദേശിക വിഷയമാണെന്നും സണ്ണി ജോസഫ് പറഞ്ഞു. താന്‍ അറിയാത്ത കാര്യമാണ് ശബരിനാഥന്റെ സ്ഥാനാര്‍ഥിത്വമെന്നും കാര്യങ്ങള്‍ തിരുവനന്തപുരത്ത് തീരുമാനിച്ചുകൊള്ളുമെന്നും അദേഹം കൂട്ടിച്ചേര്‍ത്തു. ഇത്തരമൊരു തീരുമാനം തിരുവനന്തപുരത്ത് എടുത്തു കഴിഞ്ഞു. അന്തിമ സ്ഥാനാര്‍ത്ഥി പട്ടിക തയ്യാറാക്കി കെപിസിസിയ്ക്ക് ഉടന്‍ കൈമാറും. കെ മുരളീധരനാണ് കാര്യങ്ങള്‍ ഏകോപിപ്പിക്കുന്നത്.
അതിദരിദ്രരില്ലാത്ത കേരളം പ്രഖ്യാപനം തെരഞ്ഞെടുപ്പ് കുതന്ത്രമാണ്. നിലവില്‍ ഉള്ള ആനുകൂല്യങ്ങള്‍ കൂടി ഇല്ലാതാക്കും. എല്‍ഡിഎഫിന്റെ വാഗ്ദാനങ്ങളുടെ ശവപ്പറമ്പാക്കി ഇടുക്കിയെ മാറ്റി. ബഹുജന സംഘടനകള്‍ക്കൊപ്പം പ്രതിഷേധത്തില്‍ അണിചേരും. സര്‍ക്കാരിന്റെ പ്രഖ്യാപനങ്ങള്‍ക്കെതിരെ പ്രചാരണം നടത്തുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.