രേഖകളില്ലാത്ത ഒരു കോടി മുപ്പത്തിയാറ് ലക്ഷം രൂപ കടത്താന്‍ ശ്രമം; മീനങ്ങാടിയില്‍ എ്ക്‌സൈസ് പിടിയിലായത് വള്ളിക്കുന്ന് അമ്മത്തൂര്‍ വീട്ടില്‍ അബ്ദുള്‍ റസാഖ്

Update: 2025-11-02 08:37 GMT

ബത്തേരി : മീനങ്ങാടിയില്‍ എക്‌സൈസ് വകുപ്പ് നടത്തിയ വാഹന പരിശോധനയില്‍ ബസ് യാത്രക്കാരനായ മലപ്പുറം സ്വദേശിയില്‍ നിന്നും രേഖകളില്ലാത്ത ഒരു കോടി മുപ്പത്തിയാറ് ലക്ഷം രൂപ ( 1,36,09,000 ) പിടികൂടി. തിരൂരങ്ങാടി വള്ളിക്കുന്ന് അമ്മത്തൂര്‍ വീട്ടില്‍ അബ്ദുള്‍ റസാഖില്‍ നിന്നാണ് ബത്തേരി എക്‌സൈസ് സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ എംകെ സുനിലിന്റെ നേതൃത്വത്തിലുള്ള സംഘം പണം പിടികൂടിയത്. സംഭവത്തില്‍ അബ്ദുള്‍റസാഖിനെ കസ്റ്റഡിയിലെടുത്തു ബംഗളൂരുവില്‍ നിന്നും കോഴിക്കോട്ടേക്കുള്ള കര്‍ണാടക ട്രാന്‍സ്‌പോര്‍ട്ട് കോര്‍പറേഷന്റെ സ്ലീപ്പര്‍ ബസിലെ യാത്രക്കാരനായിരുന്നു റസാഖ്. ഞായര്‍ പുലര്‍ച്ചെ മൂന്നിനാണ് ബസ് മീനങ്ങാടിയില്‍ എത്തിയത്.

Similar News