പീരുമേടും ദേവികുളവും പിടിച്ചെടുക്കാന്‍ ഡിഎംകെ; തമിഴ്‌നാട് മുഖ്യമന്ത്രി സ്റ്റാലിന്റെ പാര്‍ട്ടി രണ്ടിടത്തും ഒറ്റയ്ക്ക് മത്സരിക്കും

Update: 2025-11-06 06:28 GMT

ഇടുക്കി: സംസ്ഥാനത്ത് തദ്ദേശ തെരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ ഡിഎംകെഒരുങ്ങുന്നു . പാര്‍ട്ടി ചിഹ്നത്തില്‍ ഒറ്റയ്ക്ക് മത്സരിക്കുമെന്ന് ഡിഎംകെ കേരള ഘടകം അറിയിച്ചു. തമിഴ്‌നാടുമായി അതിര്‍ത്തി പങ്കിടുന്ന ഇടുക്കിയിലെ പീരുമേട്, ദേവികുളം താലൂക്കുകളിലെ പഞ്ചായത്തുകളില്‍ മത്സരിക്കും. ഉപ്പുതറ പഞ്ചായത്തില്‍ ആറു വാര്‍ഡുകളിലും ദേവികുളത്തെ ചിന്നക്കനാല്‍ പഞ്ചായത്തില്‍ അഞ്ചു വാര്‍ഡുകളിലും മത്സരിക്കും.

തമിഴ് വോട്ടര്‍മാര്‍ കൂടുതലുള്ള മറ്റ് പഞ്ചായത്ത് വാര്‍ഡുകളിലും ഡിഎംകെ കണ്ണു വച്ചിട്ടുണ്ട്. തമിഴ്‌നാട് സര്‍ക്കാരിന്റെ ആനുകൂല്യങ്ങള്‍ തോട്ടം തൊഴിലാളികള്‍ക്ക് ലഭ്യമാക്കാനുള്ള നീക്കങ്ങളും ആരംഭിച്ചിട്ടുണ്ട്. പാര്‍ട്ടി പ്രവര്‍ത്തനം ശക്തിപ്പെടുത്താന്‍ മൂന്നാറിലും, ഉപ്പുതറയിലും ഓഫീസ് തുറന്നു. ഉപ്പുതുറയും ദേവികുളവും പിടിക്കാനാണ് ഡിഎംകെ നീക്കം. ഈ രണ്ടു പഞ്ചായത്തും തമിഴ്‌നാടിന്റെ ഭാഗമാക്കണമെന്ന് ആവശ്യം പലപ്പോഴും ഡിഎംകെ പരോക്ഷമായി ഉന്നയിച്ചിട്ടുണ്ട്. ഇതിന് ആക്കം കൂട്ടാന്‍ കൂടി വേണ്ടിയാണ് മത്സരം.

Tags:    

Similar News