'പാട്ടുപാടാന്‍ റെയില്‍വേ ആവശ്യപ്പെട്ടിട്ടില്ല; ഗണഗീതം പാടിയത് ദേശഭക്തിഗാനം എന്ന നിലയില്‍; കുട്ടികള്‍ ഭയത്തിലെന്ന് സ്കൂള്‍ പ്രിന്‍സിപ്പാള്‍
By : സ്വന്തം ലേഖകൻ
Update: 2025-11-09 07:51 GMT
കൊച്ചി: വന്ദേഭാരത് ട്രെയിനിലെ ഗണഗീത വിവാദത്തില്‍ വിശദീകരണവുമായി സരസ്വതി സ്കൂള്‍ പ്രിന്‍സിപ്പല്‍ ഡിന്റോ കെപി. ദേശഭക്തിഗാനം എന്ന നിലയിലാണ് പാടിയത്. പാട്ടുപാടാന്‍ റെയില്‍വേ ഔദ്യോഗികമായി ആവശ്യപ്പെട്ടിട്ടില്ലെന്നും പരിപാടിയില്‍ പങ്കെടുക്കാന്‍ എത്തിയവരുടെ അവശ്യപ്രകാരം ആണ് പാടിയതെന്നും എളമക്കര സരസ്വതി സ്കൂള്‍ പ്രിന്‍സിപ്പാള്‍ ഡിന്റോ കെ പി പറഞ്ഞു. സ്കൂളില്‍ ഗണഗീതം ഉള്‍പ്പെടെ എല്ലാം പഠിപ്പിക്കുന്നുണ്ട്. കുട്ടികള്‍ ഭയത്തിലാണെന്നും പ്രിന്‍സിപ്പല്‍ ഡിന്റോ കെപി പറഞ്ഞു.